ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജൂറി വീണ്ടും യോഗം ചേരും.
അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം. വിവിധ വിഭാഗങ്ങളില്‍ മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന.മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ആര്‍ആര്‍ആര്‍, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.
വന്‍ ഹൈപ്പില്‍ കിംഗ് ഒഫ് കൊത്ത, പ്രീ ബുക്കിംഗില്‍ കെജിഎഫിനെ പിന്നിലാക്കി
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഒഫ് കൊത്ത. സൂപ്പര്‍ ഹിറ്റായ കുറുപ്പിന് ശേഷം എത്തുന്ന ഡിക്യുവിന്റെ മലയാള ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
50 രാജ്യങ്ങളിലായി 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന് 50 കോടിയോളമാണ് ബജറ്റ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ ബുക്കിങ് കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കിംഗ് ഒഫ് കൊത്ത. മൂന്നു കൊടിയില്‍ അധികം രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം കിംഗ് ഒഫ് കൊത്ത നേടിയത്.
ആഗോളതലത്തില്‍ ആറു കോടിയില്‍പ്പരം രൂപയാണ് പ്രീ ബുക്കിംഗിലൂടെ ചിത്രം നേടിയത്. ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തില്‍പ്പരം ലൈക്കുകളും ചിത്രം സ്വന്തമാക്കി.
നേരത്തെ കെ ജി എഫ് നേടിയ 2.93 കോടി രൂപയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയില്‍ ബിസിനസ്. ആ റെക്കോഡാണ് കിംഗ് ഒഫ് കൊത്ത തിരുത്തിയത്.
സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.