മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി; വധു അഭിരാമി

മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.

author-image
Priya
New Update
മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി; വധു അഭിരാമി

മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.

എറണാകുളം ചേരനെല്ലൂര്‍ വേവ് വെഡ്ഡിംഗ് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി, മേജര്‍ രവി, കൃഷ്ണ കുമാര്‍, രണ്‍ജി പണിക്കര്‍, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.

യൂസഫ് അലി, കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി രാഷ്ട്രീയ- സിനിമാ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായി.

 

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. അഭിരാമി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് .

marriage vishnu mohan