മതിമാരന്‍ ജനുവരി 12ന് തീയേറ്ററുകളിലേക്ക്

നവാഗതനായ മന്ത്ര വീരപാണ്ടിയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ മതിമാരന്‍ തീയറ്ററുകളിലേക്കെത്തുന്നു. ജനുവരി 12 ന് റിലീസാകുന്ന ചിത്രത്തില്‍ വെങ്കട് സെങ്കുട്ടുവന്‍ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

author-image
Web Desk
New Update
മതിമാരന്‍ ജനുവരി 12ന് തീയേറ്ററുകളിലേക്ക്

നവാഗതനായ മന്ത്ര വീരപാണ്ടിയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ മതിമാരന്‍ തീയറ്ററുകളിലേക്കെത്തുന്നു. ജനുവരി 12 ന് റിലീസാകുന്ന ചിത്രത്തില്‍ വെങ്കട് സെങ്കുട്ടുവന്‍ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഇമോഷണല്‍ ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ഒരു കുള്ളന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ഉള്‍കൊള്ളുന്നതാണ്.

ജി എസ് സിനിമ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി കൂടിയായ ഇവാനയാണ്. കുള്ളനായ നെടുമാരന് തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരുന്നു. ആ ബോഡി ഷെയ്മിംഗിനെ തന്റെ സഹോദരിയായ മതിയുടെ പിന്തുണയോടെ നായകന്‍ എങ്ങനെ മറികടക്കുന്ന എന്നതാണ് സിനിമ പറയുന്നത്.

തമിഴില്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തില്‍ എം എസ് ഭാസ്‌കര്‍,ആടുകളം നരെയ്ന്‍, ബാവ ചെല്ലദുരൈ, സുദര്‍ശന്‍, ആരാധ്യ, വി ജെ ആഷിഖ്, ആകാശ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പാര്‍വ്യെസ് കെ ക്യാമറമാന്‍ ആകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സതീഷ് സൂര്യ ആണ്.

ജ്ഞാനഗരവേലിന്റെ വരികള്‍ക്ക് കാര്‍ത്തിക് രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സിദ് ശ്രീറാം, ജി. വി. പ്രകാശ് കുമാര്‍, കാര്‍ത്തിക് രാജ, വെങ്കട്ട് പ്രഭു, സൈന്ദവി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡി. ശരവണകുമാര്‍, പി ആര്‍. ഓ സുനിത സുനില്‍. കേരള, കര്‍ണാടക,തെലുങ്കാന, ആന്ധ്രാ എന്നിവിടങ്ങളില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗാലക്‌സി സിനിമാസ് റിലീസ് ആണ്.

mathimaran mathimaran movie Latest News newsupdate Tamil movie news