'തലൈവര്‍ 170'-ല്‍ മഞ്ജു വാര്യരും; പോസ്റ്റര്‍ പുറത്ത്

ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 'തലൈവര്‍ 170'യില്‍ മഞ്ജു വാര്യരും. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിര്‍മ്മാതാക്കള്‍ ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

author-image
Web Desk
New Update
'തലൈവര്‍ 170'-ല്‍ മഞ്ജു വാര്യരും; പോസ്റ്റര്‍ പുറത്ത്

ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 'തലൈവര്‍ 170'യില്‍ മഞ്ജു വാര്യരും. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിര്‍മ്മാതാക്കള്‍ ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രം രജനികാന്തിന്റെ 170-ാം സിനിമയാണ്. സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയന്‍, റിതിക സിങ് എന്നിവരെ ലൈക്ക നേരത്തെ അവതരിപ്പിച്ചിരുന്നു.

'തലൈവര്‍ 170'യില്‍ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, നാനി തുടങ്ങിയവര്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. രജനികാന്തും സംഘവും തലൈവര്‍ 170യുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതല്‍ കേരളത്തിലുണ്ടാകും.

ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസമാണ് തിരുവനന്തപുരത്ത് ചിത്രീകരണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ശക്തമായ സുരക്ഷാ സംവിധാനത്തിലാകും ചിത്രീകതണം നടക്കുക.

lyca productions manju warrior Thalaivar 170