ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ലോകേഷ് കനകരാജ്. ലോകേഷിന്റെ പുതിയ ചിത്രം 'ലിയോ' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ലോകേഷിന്റെ തിരക്കുകള്‍ കാരണം ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ തിരുമാനിച്ചിരുന്നു. 'മഫ്തി' എന്ന പേരിലാണ് ഞാന്‍ കഥയെഴുതിയത്. ഒരു പൊലീസുകാരന്റെ കഥ. അദ്ദേഹത്തിന്റെ യൂണിഫോമിന്റെ സൈസ് വലുതായതിനാല്‍ അത് ശരിയാക്കാന്‍ ഒരു തയ്യല്‍ക്കടയില്‍ പോയി രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നു. ആ രണ്ട് മണിക്കൂര്‍ സംഭവമാണ് സിനിമ. പക്ഷെ എന്റെ ഇപ്പോഴത്തെ സിനിമ തിരക്കുകള്‍ കാരണമാണ് അത് ചെയ്യാന്‍ സാധിക്കാത്തത്. അതുകൊണ്ട് കഥ ഞാന്‍ എന്റെ സഹ സംവിധായകനെ ഏല്‍പ്പിച്ചു,' ലോകേഷ് പറഞ്ഞു.
വിജയ് നായകനായ ലിയോ ഈ മാസം 19-ന് ആണ് റിലീസ്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് രണ്ട് ദിവസം കൊണ്ട് 41 മില്യണ്‍ കാഴ്ച്ചാക്കാരാണ് ഉണ്ടായത്.