വിദേശ ബോക്‌സ് ഓഫീസിലും 'കണ്ണൂര്‍ സ്‌ക്വാഡ്' തന്നെ താരം

കണ്ണൂര്‍ സ്‌ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) വാരിക്കൂട്ടിയപ്പോള്‍ ജവാന്‍ നേടിയത് 36,736 പൗണ്ട് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. മിഷന്‍ റാണിഗഞ്ജിന്റെ കളക്ഷനാകട്ടെ 36,474 പൗണ്ട്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഇതുവരെയുള്ള കളക്ഷന്‍ 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്.

author-image
Web Desk
New Update
വിദേശ ബോക്‌സ് ഓഫീസിലും 'കണ്ണൂര്‍ സ്‌ക്വാഡ്' തന്നെ താരം

വമ്പന്‍ സിനിമകളെ പിന്നിലാക്കി വിദേശ ബോക്‌സ് ഓഫീസില്‍ 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ തേരോട്ടം. അയര്‍ലന്‍ഡിലും യുകെയിലും വാരാന്ത്യത്തില്‍ 66 ലക്ഷം രൂപയാണ് ചിത്രം നേടിയ കളക്ഷന്‍. ഷാരൂഖിന്റെ ജവാന്‍, അക്ഷയ് കുമാറിന്റെ മിഷന്‍ റാണിഗഞ്ജ്, ഫുക്രി 3, ചന്ദ്രമുഖി 2, എന്നീ സിനിമകളെ കടത്തിവെട്ടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ഉയര്‍ന്ന കളക്ഷന്‍ നേടിയത്.

കണ്ണൂര്‍ സ്‌ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) വാരിക്കൂട്ടിയപ്പോള്‍ ജവാന്‍ നേടിയത് 36,736 പൗണ്ട് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. മിഷന്‍ റാണിഗഞ്ജിന്റെ കളക്ഷനാകട്ടെ 36,474 പൗണ്ട്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഇതുവരെയുള്ള കളക്ഷന്‍ 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്.

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് തെളിയിച്ച കേസിന്റെ കഥയാണ് കണ്ണൂര്‍ സ്‌ക്വാഡ് പറയുന്നത്.റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ ഓടുകയാണ്.

movie news kannur squad