മമ്മൂട്ടി ചിത്രം കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. സിനിമയുടെ ഉള്ളടക്കം ചർച്ചയായി കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ റിപ്പോർട്ട്.

author-image
Hiba
New Update
മമ്മൂട്ടി ചിത്രം കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. സിനിമയുടെ ഉള്ളടക്കം ചർച്ചയായി കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ റിപ്പോർട്ട്. ഈ സിനിമയിൽ മാമൂട്ടി കഥാപാത്രം സ്വവർഗാനുരാഗിയാണെന്ന് മുൻപേ പുറത്തുവന്നിരുന്നു.

നവംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. റിലീസിന് ദിവസങ്ങൾ ശേഷിക്കെ ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് സെൻസർഷിപ്പ് നിഷേധിച്ചു. 'അനുചിതമായ പ്രമേയം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെൻസർഷിപ്പ് നിഷേധിച്ചത് എന്നാണ് വിവരം.

ഗോവൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ കാതൽ ദി കോർ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുറത്തുവന്ന സിനിമയുടെ സിനോപ്സിസ് ആണ് മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

കാതലിൽ മാത്യു ദേവസിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് താരം ജ്യോതികയാണ് നായിക. ലാലു അലക്സ്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്.

 
kaathal the core