ജൂനിയര്‍ എന്‍ടിആര്‍ അക്കാദമി ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക്

ജൂനിയര്‍ എന്‍ടിആറിനെ അക്കാദമി ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്.ബോക്‌സോഫീസിലും ഓസ്‌കാറിലും ആര്‍ ആര്‍ ആര്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അംഗീകാരം.

author-image
Web Desk
New Update
ജൂനിയര്‍ എന്‍ടിആര്‍ അക്കാദമി ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക്

ജൂനിയര്‍ എന്‍ടിആറിനെ അക്കാദമി ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. ഈ വര്‍ഷം അഭിനേതാക്കളുടെ ബ്രാഞ്ചില്‍ ചേരുന്ന ഏറ്റവും പുതിയ അംഗങ്ങളെ പട്ടികപ്പെടുത്തുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലാണ് ജൂനിയര്‍ എന്‍ടിആറിനെ അക്കാദമി തെരഞ്ഞെടുത്തത്.

ബോക്‌സോഫീസിലും ഓസ്‌കാറിലും ആര്‍ ആര്‍ ആര്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അംഗീകാരം.

ജൂനിയര്‍ എന്‍ടിആര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് അക്കാദമി ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്തത്. കെ ഹുയ് ക്വാന്‍, മാര്‍ഷ സ്റ്റെഫാനി ബ്ലേക്ക്, കെറി കോണ്ടന്‍, എന്‍.ടി. രാമ റാവോ ജൂനിയര്‍, റോസ സലാസര്‍ എന്നിവരെ അഭിനേതാക്കളുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് അക്കാദമി എന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ അക്കാദമി അറിയിച്ചത്.

മികച്ച സിനിമയ്ക്കുള്ള അക്കാദമി പുരസ്‌കാരം നേടിയ ചിത്രം എവരിതിങ്ങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് താരമാണ് കെ ഹുയ് ക്വാന്‍., ദി ബാന്‍ഷീസ് ഓഫ് ഇന്‍ഷെറിന്‍ താരമാണ് കെറി കോണ്ടന്‍. എസ്എസ് രാജമൗലി സംവിധാനം ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഇത്തവണ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചത്.

'നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അക്കാദമി അവാര്‍ഡ് നേടി മാസങ്ങള്‍ക്ക് ശേഷം ജൂനിയര്‍ എന്‍ടിആറിനും സഹനടന്‍ രാം ചരണിനും 398 കലാകാരന്മാര്‍ക്കും എക്‌സിക്യൂട്ടീവുകള്‍ക്കും ജൂണില്‍ 'ആംപാസ്' സംഘടനയില്‍ ചേരാന്‍ ക്ഷണം ലഭിച്ചിരുന്നു.

Latest News oscar movie news academy actor branch JR.NTR news update