ഇന്ത്യൻ സിനിമ സംഗീത രംഗത്തെ ഇതിഹാസം ഇളയരാജയുടെ ജീവിത കഥ സിനിമയാകാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ധനുഷാണ് നായക സ്ഥാനത്തേക്ക് എത്തുക എന്നാണ് അറിയാൻ സാധിച്ചത്.
മുതിർന്ന മാധ്യമപ്രവർത്തകയും നിരൂപകയുമായ ലത ശ്രീനിവാസനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേ സമയം ധനുഷിന്റെ പുതിയ റിലീസ് ക്യാപ്റ്റൻ മില്ലെർ ആണ് . ഒപ്പം താരം വീണ്ടും സംവിധായകനാകുന്ന രായനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.