സിനിമ അല്ല, ഇത് ജീവിതം

23 വര്‍ഷം മുമ്പ് വിധി തളര്‍ത്തിയതാണ് പ്രീതയെ. ഇനി ഈ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനാവില്ലെന്ന് പ്രീത തിരിച്ചറിഞ്ഞു. പക്ഷേ, വിധിയെ പഴിച്ച് വീല്‍ ചെയറില്‍ ജീവിതം ഉന്തി നീക്കാന്‍ പ്രീത തയ്യാറായിരുന്നില്ല.

New Update
സിനിമ അല്ല, ഇത് ജീവിതം

തിരുവനന്തപുരം: 23 വര്‍ഷം മുമ്പ് വിധി തളര്‍ത്തിയതാണ് പ്രീതയെ. ഇനി ഈ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനാവില്ലെന്ന് പ്രീത തിരിച്ചറിഞ്ഞു. പക്ഷേ, വിധിയെ പഴിച്ച് വീല്‍ ചെയറില്‍ ജീവിതം ഉന്തി നീക്കാന്‍ പ്രീത തയ്യാറായിരുന്നില്ല. ഇന്റര്‍നെറ്റ് സജീവമല്ലാത്ത കാലത്ത് ടി.വി നോക്കിയും പുസ്തകങ്ങള്‍ വായിച്ചും പ്രീത ജ്വല്ലറി നിര്‍മാണം പഠിച്ചെടുത്തു; സ്വന്തമായി നിര്‍മിച്ചു തുടങ്ങി. മെഴുകുതിരിയും ഡിഷ് വാഷും ലോഷനും പ്രീത സ്വയം നിര്‍മിച്ചു വില്‍ക്കുന്നുണ്ട്. ആദ്യം സുഹൃത്തുക്കള്‍ക്കിടയില്‍ വില്പന ആരംഭിച്ച് ഉപജീവനം കണ്ടെത്തി. പിന്നീട് ഓണ്‍ലൈന്‍ വില്പനയിലേക്ക് ചുവടുമാറി. ഇപ്പോള്‍ രാജ്യത്തിന്റെ പലയിടത്തായി പ്രീത തന്റെ ഉല്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നു.

'റാമ്പ് സൗകര്യം ഇല്ലാത്തത് കൊണ്ട് പലപ്പോഴും ഒരു സിനിമ കാണാന്‍ പോലും പോകാന്‍ പറ്റാറില്ല. നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും ചിന്തിക്കുന്നില്ല. ഭിന്നശേഷി സൗഹൃമായി ഐഎഫ്എഫ്കെയില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തിയത് ഒരുപാട് സൗകര്യമായി. സംഘാടകര്‍ക്ക് നന്ദി'. പ്രീത പറഞ്ഞു.

 

Thiruvananthapuram trivandrum movie IFFK fest IFFK fest