തിരുവനന്തപുരം: 2011ലെ സുഡാന്‍ വിഭജനം. അവിടെയുണ്ടായ വര്‍ണ വിവേചനവും ജാതി വെറിയും ശക്തമായ ഭാഷയില്‍ വരച്ചുകാട്ടുന്ന ചിത്രമാണ് ഗുഡ്‌ബൈ ജൂലിയ. 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്.
ഇയാളുടെ വിധവയായ ഭാര്യ ജൂലിയയെയും മകന്‍ ഡാനിയലിനെയും മോനോ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നു. അപ്പോഴും തന്റെ ഭര്‍ത്താവിനാലാണ് ജൂലിയക്ക് വിധവയാകേണ്ടി വന്നതെന്ന രഹസ്യം അവര്‍ മറച്ചു വച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ജൂലിയയും മകനും എല്ലാം മനസിലാക്കുന്നു.
എന്നിട്ടും ആ കുടുംബത്തോട് അവര്‍ പകവീട്ടുന്നില്ല. മോനോയുടെ ഭര്‍കത്താവിനെ സുഡാന്‍ മൂവ്‌മെന്റിനിടെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ രക്ഷിക്കുന്നതും ജൂലിയയാണ്. ഇതിനൊടുവില്‍ മനോ തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കൂടെനിന്നതിന് ജൂലിയയോട് ഗുഡ് ബൈ പറഞ്ഞാണ് മടങ്ങുന്നത്. ആ പേരുതന്നെയാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നതും.