ലോസ് ഏയ്ഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും 2 പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്.
മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും മൂവരെയും രക്ഷിക്കാനായില്ല.
'സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്' എന്ന ടിവി ഷോയിലൂടെയാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്.
2006ല്‍ പുറത്തിറങ്ങിയ 'ദ് ഗുഡ് ജര്‍മന്‍' എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്നത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ 'സ്പീഡ് റേസറി'ലൂടെ ശ്രദ്ധേയനായി.60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഒലിവര്‍ ഭാഗമായിട്ടുണ്ട്.