കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെ അപമാനിച്ചെന്നാരോപിച്ച് സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വ്യക്തിപരമായ അധിക്ഷേപമല്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിനോദ ചാനല്‍ സംപ്രേഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി.എന്നാല്‍ സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ലെന്ന് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.