ഭക്തിസാന്ദ്രമായ പുതിയ പരമ്പര " മാളികപ്പുറം " ഏഷ്യാനെറ്റിൽ

അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തിന്റെ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ പരമ്പര " മാളികപ്പുറം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

author-image
Greeshma Rakesh
New Update
ഭക്തിസാന്ദ്രമായ പുതിയ പരമ്പര " മാളികപ്പുറം " ഏഷ്യാനെറ്റിൽ

അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തിന്റെ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ പരമ്പര " മാളികപ്പുറം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു .അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകൾ ഉണ്ണിമോളും തമ്മിലുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ വികസിക്കുന്നത് .

അനാഥയായ ഉണ്ണിമോൾ ചെറുപ്പം മുതൽ മുത്തശ്ശിയുടെ സംരക്ഷണയിലാണ്, അവർ ഒരുമിച്ച് അവരുടെ തോട്ടത്തിലെ പച്ചക്കറികൾ വിറ്റ് ജീവിതം നയിക്കുന്നു.ബന്ധുക്കളും അയൽക്കാരും സഹപാഠികളും ദൗർഭാഗ്യത്തിന്റെ വാഹകയായി ഉണ്ണിമോളെ മുദ്രകുത്തി പരിഹസിക്കുന്നു.

എന്നിരുന്നാലും, ജീവിതത്തിലെ വെല്ലുവിളികളിലൂടെ അയ്യപ്പൻ തങ്ങളെ നയിക്കുമെന്ന വിശ്വാസത്തിൽ ഉണ്ണിമോളും മുത്തശ്ശിയും ഉറച്ചുനിൽക്കുന്നു.
ഗിരിദേവൻ എന്ന സ്കൂൾ കുട്ടിയായി അയ്യപ്പൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ആഖ്യാനത്തിന് അസാധാരണമായ വഴിത്തിരിവുണ്ടാകുന്നു.

ഗിരിദേവൻ ഉണ്ണിമോൾക്ക് ഒഴിച്ചുകൂടാനാവാത്ത പിന്തുണയായി മാറുന്നു,
"മാളികപ്പുറം" നവംബർ 6 , 2023 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷ ണം ചെയ്യുന്നു.

malikappuram serial asianet