ദേവരയില്‍ 'ഭൈര' ആയി സൈഫ് അലി ഖാന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ച് ജൂനിയര്‍ എന്‍ടിആര്‍

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'. 2024ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

author-image
Priya
New Update

സൈഫ് അലി ഖാന്റെ ജന്മദിനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന 'ഭൈര' എന്ന കഥാപാത്രത്തെ ചിത്രത്തിലെ നായകനായ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്റെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സൈഫ് അലി ഖാന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ജൂനിയര്‍ എന്‍ടിആര്‍ താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ 5 നാണ് റിലീസ് ചെയ്യുക.

സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

Devara Saif Ali Khan junior ntr