വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ ബ്രസീലിയന്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെന്‍ട്രിക് എന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്റാനയിലെ പരിപാടിക്കിടെ മരിച്ചത്. വേദിയില്‍ പട്ടുപാടുന്നതിനിടെ നിലതെറ്റി വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ വഴി ആയിരങ്ങള്‍ സംഗീതപരിപാടി ആസ്വദിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവമുണ്ടായത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സുവിശേഷ പ്രചാരകനാണ് പെദ്രോ. ക്രിസ്തീയ ഭക്തിഗാനത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ പെദ്രോ, നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഗായകന്റെ അപ്രതീക്ഷിത വേര്‍പാട് ആരാധകരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ്.
'എല്ലാ വിശദീകരണങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകും. അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായത്' പെദ്രോയുടെ മരണവിവരം ഒദ്യോഗികമായി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബാന്‍ഡ് ആയ ടൊഡാ മ്യൂസിക് പ്രതികരിച്ചു.