അദിവി ശേഷിന്റെ 'ജി2'വില്‍ ബനിത സന്ധു നായിക...

ഗൂഡചാരി ജി2വില്‍ സേഷിനൊപ്പം ബനിത സന്ധു അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒക്ടോബര്‍', 'സര്‍ദാര്‍ ഉദം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച താരമാണ് ബനിത.

author-image
Web Desk
New Update
അദിവി ശേഷിന്റെ 'ജി2'വില്‍ ബനിത സന്ധു നായിക...

 

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അദിവി ശേഷിന്റെ 'ജി2'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിലെ നായികയെ വെളിപ്പെടുത്തി. ഗൂഡചാരി ജി2വില്‍ സേഷിനൊപ്പം ബനിത സന്ധു അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒക്ടോബര്‍', 'സര്‍ദാര്‍ ഉദം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച താരമാണ് ബനിത.

'ജി2'വിനെ കുറിച്ച് ബനിത പറഞ്ഞതിങ്ങനെ,'ഇത് എന്റെ ആദ്യത്തെ പാന്‍-ഇന്ത്യ സിനിമയാണ്, അവിശ്വസനീയവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു ടീമുമായി സഹകരിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു വേഷമാണിത്, എനിക്ക് കാത്തിരിക്കാനാവില്ല. പ്രേക്ഷകര്‍ക്ക് എന്നെ തികച്ചും പുതുമയുള്ള ഒരു അവതാരത്തില്‍ കാണാന്‍ കഴിയും. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് എനിക്ക് ഒരു ക്രിയേറ്റീവ് സന്തോഷമായിരിക്കും.'

ബനിതക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള അദിവി ശേഷിന്റെ വാക്കുകള്‍,'ഞാന്‍ ബനിതയെ ജി 2 ലോകത്തേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.'

പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗര്‍വാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനയ് കുമാര്‍ സിരിഗിനീഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

newsupdate Latest News adivi sesh