ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി

ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. ഇറ ഖാന്റെ സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറുമായ നൂപുര്‍ ഷിഖാരെയാണ് വരന്‍.

author-image
webdesk
New Update
ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി

ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. ഇറ ഖാന്റെ സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറുമായ നൂപുര്‍ ഷിഖാരെയാണ് വരന്‍. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സാന്താക്രൂസിലെ വസതിയില്‍നിന്ന് ജോഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് നൂപുര്‍ എത്തിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം ഇറ്റലിയില്‍ നടന്നിരുന്നു. നവംബറില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരണ്‍ റാവുവിന്റെയും കുടുംബങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. ആമിര്‍ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാന്‍. ജുനൈദ് ഖാന്‍ എന്നൊരു മകന്‍ കൂടി ഇവര്‍ക്കുണ്ട്.

ബോളിവുഡിലെ പല പ്രമുഖരുടേയും ഫിറ്റ്‌നസ് ട്രെയിനറാണ് നൂപുര്‍. മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാന്‍. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹത്തിനു മുന്നോടിയായി മുന്‍ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിര്‍ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം നൂപുറിന്റെ വീട്ടില്‍ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേള്‍വന്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. പരിപാടിയില്‍ ഇറയും പങ്കെടുത്തു.

Latest News newsupdate amir khan weddding ira khan