ഭാര്യയുടെ പരാതി ; സിനിമാ സീരിയൽ താരം രാഹുൽ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നിലവിൽ രാഹുൽ ഒളിവിലാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ‍.രാഹുൽ സ്ഥിരമായി ഭാര്യ ലക്ഷ്മിയെ മർദ്ദിക്കാറുണ്ടെന്ന് എഫ്ഐ ആറിൽ പറയുന്നുണ്ട്.

author-image
Greeshma Rakesh
New Update
ഭാര്യയുടെ പരാതി ; സിനിമാ സീരിയൽ താരം രാഹുൽ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സിനിമാ സീരിയൽ താരം രാഹുൽ രവിക്കെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ പരാതിയെ തുടർന്നാണ് ചെന്നൈ പൊലീസിന്റെ നടപടി.നിലവിൽ രാഹുൽ ഒളിവിലാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ‍.രാഹുൽ സ്ഥിരമായി ഭാര്യ ലക്ഷ്മിയെ മർദ്ദിക്കാറുണ്ടെന്ന് എഫ്ഐ ആറിൽ പറയുന്നുണ്ട്.

ലക്ഷ്മിക്ക് കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ ലക്ഷ്മി പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയിരുന്നു.ആ സമയം നടനൊപ്പം ഒരു സ്ത്രീയെ കണ്ടിരുന്നു.

പരാതി നൽകിയതിനു പിന്നാലെ ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ കോടതിയിൽ ആരോപിച്ചു. എന്നാൽ ഈ ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് രാഹുലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഭാര്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് രാഹുലിനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2020 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്. മോഡലിങ്ങില്‍നിന്ന് അഭിനയ രംഗത്തെത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും നിറ സാന്നിധ്യമായി. ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

chennai police lookout notice rahul ravi