യുദ്ധ ശബ്ദങ്ങൾ
കനത്ത മഴയുടെ പൊട്ടിച്ചിരിയല്ല.
പാതിരാത്രിയിൽ കുറുനരിയുടെ
വിപ്ലവ ശബ്ദവുമല്ല.
വെളുത്തിട്ടും വെളുക്കാത്ത
നേരത്ത്, പൂവൻ കൂവിയതല്ല.
രാത്രി തീരുന്നതിന്റെ
മൂളലുകളല്ല.
ശംഖ് വിളിയല്ല,
ബാങ്ക് വിളിയുമല്ല.
ആ കിളവന്റെ
ഊന്നുവടിയുടെ
ഞരക്കമാണ്,
ഒരു കുഞ്ഞു കരച്ചിലാണ്.
ആ തൂലിക പൊട്ടിച്ചിതറിയ
ശബ്ദമാണ്
ഒരു വെടിയുണ്ടയാൽ
തുളഞ്ഞു പോയ
പുസ്തകത്തിന്റെ
അട്ടഹാസമാണ്.
~ ഫിറോസ് വി പാലച്ചുവട്