രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്ന അച്ഛന്റെ മകളായതുകൊണ്ടാകാം മൊട്ടെന്ന് വിരിയും മുമ്പേ ഇലക്ഷന്‍, സ്ഥാനാര്‍ത്ഥി , വോട്ടെണ്ണല്‍, റിസല്‍റ്റ് ഇതൊക്കെ ഇഷ്ടപ്പെട്ട സംഭവങ്ങളായിരുന്നു . കൗതുകം ലേശം കൂടുതലായതുകൊണ്ട് വീട്ടില്‍ മീന്‍ കൊണ്ട് വന്നിരുന്ന എല്‍സമ്മയോടും തെങ്ങ് കേറാന്‍ വന്നിരുന്ന സുരയോടും എന്തിന് സ്റ്റീല്‍ പാത്രം വില്‍ക്കാന്‍ വന്ന അണ്ണാച്ചിയോടു പോലും ആര്‍ക്കാ ഓട്ട് ചെയ്യുന്ന ത് എന്ന് ചോദിക്കുവായിരുന്ന കാലം. 'ഈ പെണ്ണിനെക്കൊണ്ട് തോറ്റു! ഇപ്പം അറിഞ്ഞിട്ടെന്തിനാ' എന്ന് അമ്മ ഒച്ച വയ്ക്കും.
പക്ഷേ, ഇന്നും ആ ദു:സ്വഭാവം ഞാന്‍ അത്ര കണ്ട് ഉപേക്ഷിച്ചിട്ടില്ല. നേരിട്ടില്ല, വളഞ്ഞ വഴിലൂടെയാണ് ചോദ്യങ്ങളെ വ്യത്യാസമെ ഉള്ളു. കള്ളന്മാരും കൊള്ളക്കാരും, കള്ളവാറ്റുകാരും അധികാര മോഹികളും നാട്ടു കാരെ പിഴിയുന്നവരും പിഴിയാത്തവരും സാമാന്യം കൊള്ളാവുവരും അല്ലാത്തവരും എല്ലാം ഒത്തുചേരുന്ന രാഷ്ട്രീയലോകത്തെ ഇലക്ഷന്‍ ഗോസിപ്പുകളറിയാന്‍ എനിക്കും ഒരു പരിധി വരെയെങ്കിലും താല്പര്യം ഉണ്ട്.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ നേതാക്കന്മാര്‍ പറയുവര്‍ക്ക് കേറി കണ്ണുമടച്ച് വോട്ട് ചെയ്യുന്നവരല്ല നമ്മളില്‍ പലരും. അതു കൊണ്ട് നമുക്ക് ഇത്തരം വര്‍ത്താനങ്ങള്‍ ചുമ്മാ പറഞ്ഞിരിക്കാം. കേട്ടിരിക്കാം. വേണേല്‍ വിലയിരുത്താം.
കളത്തിപ്പടി വീടിനടുത്ത് പാലത്തിലിരുന്ന് കണ്ടത്തില്‍ മീന്‍ പിടിക്കുന്ന ശശാങ്കന്‍ പിന്നില്‍ നിന്ന് വിളിച്ചു ചോദിച്ചു- ടീച്ചറെ നിങ്ങടെ വോട്ട് ഇവിടല്ലെ?
( എന്നെ ടീച്ചറേന്ന് വിളിക്കുതെന്തിനാണ് മനസിലായി'ട്ടില്ല)
ഞാന്‍-ആണല്ലോ ,ഉം...എന്തേ?
ശശി -അതല്ല ടീച്ചറെ... ലിസ്റ്റില്‍ എന്റെ പേരില്ലാരുന്നു . ശര്യാക്കിത്തരാന്ന് മെമ്പര്‍ പറഞ്ഞിട്ടുണ്ട്...
ഞാന്‍ അല്‍പം ദുഃഖം കലര്‍ത്തി -ഓ അരിവാള്‍ ചുറ്റികേടെ ഒരു വോട്ട് പോകൂന്നല്ലോ
ശശി കലിപ്പില്‍ - ആര് പറഞ്ഞു ഇത്തവണ ഞാന്‍ കൊടുക്കുകേല.15 കൊല്ലായി മുടങ്ങാതെ
മല ചവിട്ടിയവനാ ഞാനെങ്കില്‍ അമ്മ സത്യം കൊടുക്കുകേല!
ചുറ്റും നോക്കി ഞാന്‍ -ഇങ്ങനെ കടുപ്പിച്ച് പറയാതെ, പയ്യെ പറ ശശി. ശബരിമല പ്രധാന പ്രചാരണവിഷയമാക്കുത് കുറ്റമാണെറിഞ്ഞൂടെ ... പിന്നെ ഇയാളാര്‍ക്ക് വോട്ട് കൊടുക്കും?
ശശിയിലെ ഭക്തന്‍ ഉണര്‍ന്ന് -ഭക്തിയുടെ പേരില്‍ അക്രമം പാടില്ല എനും പറഞ്ഞ് പുണ്യഭൂമിയെ സമരഭൂമിയാക്കിയ ബിജെപിക്ക് വോട്ട് കൊടുക്കാന്‍ ഇച്ചിരി പുളിക്കും
ഞാന്‍ പുരികം ചുളിച്ച് - പിന്നെ ?
എഴുന്നേറ്റ് നിന്ന് ഒരങ്കത്തിനൊേണം ശശി തുടരുന്നു - സുപ്രിം കോടതി വിധി അംഗീകരിക്കപ്പെടണം എാദ്യം പറഞ്ഞിട്ട് പിന്നെ കുഴപ്പമാകുമെന്ന് കണ്ടപ്പോ
വിശ്വാസസമൂഹത്തിനുണ്ടായ മുറിവുണക്കാന്‍ പൂര്‍ണ്ണ പിന്തുണയൊെക്കെ ഒരു ചളിപ്പും വാക്കുറപ്പുമില്ലാതെ പറയുന്ന കോങ്ഗ്രസിന് കുത്താന്‍ ഈ പി ടി ശശാങ്കന്‍ ഒൂടെ ജനിക്കണം.
ഞാന്‍ -അപ്പോ വോട്ട് ?
ശശി പിന്തിരിഞ്ഞുനടന്നു കൊണ്ട് - ലിസ്റ്റില്‍ പേരില്ലെന്ന് ആദ്യം പറഞ്ഞില്ലേ പിന്നെവിടെ വോട്ട് ? ദെന്താ ടീച്ചറിന് തലേ കളിമണ്ണാ?
ഇനി നിങ്ങള് പറ ഞങ്ങളില്‍ ആരാ ശശി?