അഴലുകളിൽ പെട്ടുഴറി ഒരു
കഴനി പോലായൊരു ജീവിതം
കുഴലുകളൂതിയൂതി പെരുമ്പറകൊട്ടിയതു
തഴയലുകൾ അറിയിച്ച തെരുവുകളിൽ.
തരിതമാക്കിയൊരു കനവുകളിലൊരു
തരി , സ്നേഹവുമൊന്നറിവതില്ലല്ലോ
ദുരഭിമാനമെടുത്താടുന്നൊരാ വേഷത്തിലൊരു
ദുരശവും ഇല്ലാ ചമയങ്ങളിൽ.
ചേതപാതങ്ങൾ തട്ടി ഉഴറി മറിയുമ്പോൾ
ചേതനകളൊക്കെ മരവിച്ചുപോകുന്നു
കലപ്പാട്ടുകളിറങ്ങിയാ കദനത്തിൻ കലങ്ങളിൽ
കലഹപ്പെട്ടു കഴിയുന്നു സ്വപ്നങ്ങളും.
തീക്കുഴിയിലെരിയുന്ന ചന്ദന സുഗന്ധത്തിൽ മിന്നും
തീപ്പെട്ട ജഡത്തിന്റെ ഗന്ധ സാമീപ്യങ്ങൾ
വേർപെട്ടുപോകുന്നൊരാത്മാവിൻ വേദന
വേർപെടുത്തി ചോരറിയുന്നതെന്തിന്.