ഞെട്ടിപ്പോയാ കാഴ്ചകണ്ടി -
ട്ടു മനം പുരട്ടിപ്പോയാ ദിനത്തി -
ലൊരു കൊട്ടുകൊടുക്കാൻ തു -
നിഞ്ഞൊട്ടു കിട്ടിയാൽ അത്തിട്ടവനെ
കണ്ടു ഞാൻ ഒരു ബാലൻ എടു -
ക്കുന്നൊരാ 'ഉറ' ഏതോ
കശ്മലൻ ഇട്ടതു ഒരു നാട്ടു -
പാതയിൽ നിന്നും ചേർന്നോരാ -
ചുണ്ടിൽ വച്ച് ഊതുന്നു ഒരു
ബലൂൺ കണക്കെ, ഹോ !
തട്ടിത്തെറിപ്പിച്ചു ഞാനെന്നി -
ട്ടോതി അത് ബ്ലൂനല്ല ആരോ
ഇട്ടു പോയ ഒരു വ്രണത്തിൽ
പൊതിഞ്ഞൊരു വസ്തുവെന്നാ -
കിലും കുട്ടിക്കത്ര വിശ്വാസമായോ ആവോ !
കൊട്ടണം അതിട്ടവനെയൊക്കെ
കിട്ടണം കൈയ്യിലെന്നാകിൽ
കാട്ടണം ഇവന്റെയൊക്കെ
തനിനിറം, ഇത്ര ആകാമോ കശ്മലാ !
നിങ്ങൾ തൻ മ്ലേച്ച വസ്തുക്കൾ
എറിയാനുള്ളതോ പാതകൾ
അറിയേണ്ടേ ഗോപ്യമായ വെക്കേ -
ണ്ടത് ഗോപ്യമായ് തന്നെ വേണമെന്നില്ലേ.
ഇപ്പോഴായ് കാണാം വഴി നീളെ
ഗോപ്യ പ്രദേശം മാസാ മാസം പൊതി -
യുന്നോരാ വസ്തു അതും വഴി നീളെ
പിന്നിലല്ല നിങ്ങളും അറിവതുണ്ടോ.
എന്തെന്തു കാഴ്ചകൾ കാണണം ജനം
എത്രമേൽ താഴുന്നു സംസ്കാരവും
ഓർക്കുക കുട്ടികളെ നിങ്ങൾ തൻ
വീട്ടിലും അവരുണ്ടെന്നറിയുക
പട്ടികടിച്ചും പറവകൾ കൊത്തിയും
കുട്ടികൾ തൊട്ടും പല ദിക്കിലായ് കാണുന്നു
ഗോപ്യമായ് ചെയ്യേണ്ടതൊക്കെയും
ഗോപ്യമായ് ചെയ്യുക മനുജരെ
നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ kalakaumudi@gmail.