തോമസ് അല്‍ഫോന്‍സ്
ഒരിക്കലും വറ്റിടാത്തൊരു നീരുറവ തേടി
അലയുന്നോരീ ഞാന്‍
ഒരിറ്റു നീര്‍ ഇല്ലാതെ ഓജസ്സും തേജസ്സും
എവിടോയോ പോയൊളിച്ചു
ഒരിക്കലെന്‍ ദാഹമായി ദാഹജലമായവര്‍
നീര്‍ വറ്റി വരണ്ടുണങ്ങി
ഒരു വേള കൂടിയാ വറ്റാത്ത തണ്ണീര്‍ തടത്തില്‍
ദാഹമടക്കാന്‍ മോഹം
ഇനിയൊരു അതിഥിയായി വന്നാലും
ആതിഥ്യ മര്യാദ വിസ്മരിച്ചിരുന്നാലോ?
പൂത്തുലഞ്ഞാ കാലമായിരുന്നു
ഉള്ളിന്റെ ഉള്ളിലെ ഓര്‍മ്മകള്‍
ഇനിയും മോട്ടിട്ടു വിടരാന്‍ മാത്രം
ചോരയും നീരുമെവിടെ?
അതിരു വിട്ടൊരു മനസത്തിന്‍ ചാഞ്ചല്യ
ചപല മോഹമാവാം.
ഇനിയൊരുത്തിരി വെട്ടം ഉള്‍ക്കാഴ്ചയ്ക്കായി
കത്തിയമര്‍ന്ന നെരിപോടില്‍ ഉണ്ടാവുമോ?
കത്തിയമര്‍ന്ന ചാരത്തില്‍ നിന്ന്
ഒരു ഫീനിക്സ് പക്ഷിയായി
ഉണര്‍ന്നെഴുന്നേല്‍ക്കുമോ?
നീരുറവ തേടിയെന്‍ യാത്രയില്‍ കെടുത്തുമോ
ഇനിയുമണയാത്ത തീക്കനല്‍
ഇനിയുമൊരിക്കല്‍ പഴയവത്കരിക്കപ്പെട്ടാല്‍
കണിശം ഞാന്‍ വറ്റാത്ത നീരുറവയായിടും
ഇനിയൊരു ജന്മത്തില്‍ വിശ്വാസമില്ലായ്കയാല്‍
മൂടുപടം വലിച്ചെറിയുന്നു ഞാന്‍.