പൊരിയുന്നൊരീ വെയിലിൽ വിരിയുന്നൊരീ
ചെരുപ്പൂവിന്റെ നൊമ്പരം ആരറിയുന്നു
ആവോളം വർണങ്ങൾ ചാലിച്ചു ഞാനും
ആവോളം മധുവും നിറച്ചു കാത്തിരുന്നു
വരവിനായി കാത്തിരിക്കുന്നൊരു മഭുപനേയും
വരുന്നു ചില മദകരികൾ മാത്രം
മെദിക്കുമൊരു പാദസ്പർശനത്തിൽ തന്നെയും
മെദി കഴിഞ്ഞാലും ഞാൻ തകരിലൊരിക്കലും
മഥനം കസീഞ്ഞോരു ഭൂവിന്റെ മാറിൽ
ഒരു ജന്മം തേടി ഉണർന്നെത്തി ഞാനും
വിധിയെ പാഴിച്ചു നിൽക്കില്ലൊരിക്കലും
മദകരിക്കെന്ത് കാര്യമെന്നു രൂപത്തിൽ
പേമാരിപെയ്യുന്ന നേരത്ത് പേരാലിനൊക്കെയും
പേടിപ്പെടുത്തുന്നൊരു ഭീതിയുണ്ടാകും
പേടിക്കില്ലൊരിക്കലും ഈ കുഞ്ഞു രൂപങ്ങൾ
പേടിച്ചോടുവാൻ തക്ക പൊന്നില്ലാത്തതാകാം
കൊട്ടിഘോഷിച്ചു മദിച്ചു നടക്കുന്നോർക്ക്
കെട്ടൊഴിയില്ല ഭീതിതൻ അവസ്ഥകൾ
കെട്ടിപ്പൊതിഞ്ഞു വരുന്നു നിധികളൊക്കെ
കെട്ടിക്കൊണ്ടുപോകുവാൻ ആവതുണ്ടാവുമോ
നിത്യസാധാരണ ജീവിത വീഥിയിൽ
കെട്ടിപ്പൊതിഞ്ഞു വെക്കാൻ ആവതില്ലെന്നാലും
തൊട്ടു കൊടുക്കാൻ ഒരുതുള്ളി മധുവും ഞാൻ
കാത്തുവെച്ചിടും വരിക നീയെന്നരികെ മടിയാതെ