പ്രിയരേ പിരിഞ്ഞോരെൻ അന്ത്യയാത്ര
യാതൊന്നും കൊണ്ടുപോകുന്നില്ലല്ലോ ഞാൻ
തരുകയാണെന്റെ ശീർഷകം നിങ്ങൾക്
സ്വീകരിച്ചാലും ഇല്ലേലും പോയിടുന്നു ഞാൻ
ഇതാദ്യം ഒരുപക്ഷെ കണ്ടിടാമെന്നോ
ഇതികഥ പറയുക പതിവതല്ലോ
എന്നാലും കാക്കും ഓര്മയില്ലാർക്കും
ഇന്നിന്റെ കാവ്യം കഴിഞ്ഞു പോയാൽ
സ്വർഗ്ഗമോ നരകമോ കാത്തിരിക്കാം
സ്വർഗനസ്ഥനായ പിതാവുമുണ്ടാകാം
ഇഹലോകം വെടിഞ്ഞു ചെന്നീടുകിലോ
ചിത്രഗുപ്തന്റെ കണക്കുമുണ്ടാകാം
കണക്കുകൾ നോക്കുന്ന നേരത്തു നമ്മൾ
അരൂപിയോ രൂപിയോ അറിവതുണ്ടോ
ആത്മാവ് സൂക്ഷിക്കുന്ന ഭണ്ടാരമുണ്ടോ
അറിയില്ല അറിയില്ല ആർക്കുമൊന്നും
ഉഴലുകയാണോ ആത്മാക്കളെന്നും
ഉടമക്കാരില്ലാതെ ഭവിപ്പതുണ്ടോ
ഉഴലുന്ന ആത്മാക്കൾ ഭൂമിയിലാകെ
ഉറ്റവരെ തേടി അലയാറുണ്ടോ