എം. മനോജ് കുമാര്‍
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ശതാഭിഷേകദീപ്തിയിലാണ്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ 84-ാം പിറന്നാള്‍. 'ഒരു സങ്കീര്‍ത്തനംപോലെ' എന്ന പ്രസിദ്ധ നോവലിന് ഇന്നലെ 122-ാം പതിപ്പും വന്നു. വായന മരിക്കുന്നു എന്നു പറഞ്ഞ കാലത്താണ് ഒരു സങ്കീര്‍ത്തനംപോലെ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം പിന്നീട് ചരിത്രമായി മാറി. എറണാകുളം ഇലഞ്ഞിയിലെ പെരുമ്പടവം ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.
എഴുത്ത് വഴിയിലേക്ക് എത്തിയതിന് അതിനു പെരുമ്പടവത്തിന് കൃത്യമായ ഉത്തരമില്ല. കവിയായി തീരുകയായിരുന്നു ലക്ഷ്യം. പിന്നീടാണ് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞത്. പക്ഷെ അഭയം നോവല്‍ എഴുതികഴിഞ്ഞപ്പോള്‍ നോവല്‍ ആണ് തട്ടകം എന്ന് തിരിച്ചറിയുകയും നോവലിലേക്ക് വരുകയും കവിതയെഴുത്ത് നിന്നു പോവുകയും ചെയ്തു.
ചെറുകഥയും എഴുതിയിട്ടുണ്ട് പെരുമ്പടവം. പെരുമ്പടവത്തിന്റെ പത്ത് പന്ത്രണ്ടു നോവലുകള്‍ സിനിമയായിട്ടുണ്ട്. അഭയം എന്ന നോവലാണ് ആദ്യം സിനിമയാക്കാന്‍ ആവശ്യം ഉയര്‍ന്നത്. രാമു കാര്യാട്ട് ആണ് അഭയം സിനിമ സംവിധാനം ചെയ്തത്. പക്ഷെ ആ സിനിമ പെരുമ്പടവത്തിന് ഇഷ്ടമായില്ല. രാമു കാര്യാട്ടും ആ അഭിപ്രായം അംഗീകരിച്ചു.
ഒരു സങ്കീര്‍ത്തനം പോലെ ഇറങ്ങിയപ്പോള്‍ അത് സിനിമയാക്കണം എന്ന് പറഞ്ഞു കുറെ ആളുകള്‍ വന്നിരുന്നു. ലെനിന്‍ രാജേന്ദ്രനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാനാണ് പെരുമ്പടവം തീരുമാനിച്ചത്. ഇത് തന്റെ സ്വപ്ന സിനിമ എന്ന് ലെനിനും പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം അകാലത്തില്‍ രംഗം ഒഴിഞ്ഞു പോവുകയും ഒരു സങ്കീര്‍ത്തനം പോലെ സിനിമ സ്വപ്നമായി അവസാനിക്കുകയും ചെയ്തു.
ലെനിന്‍ രാജേന്ദ്രന് സങ്കീര്‍ത്തനം പോലെ സിനിമയാക്കാന്‍ സാധിക്കുമായിരുന്നു. മറ്റാളുകള്‍ക്ക് അത് സാധിക്കുമായിരുന്നില്ല. അതിനാല്‍ അത് നീണ്ടു നീണ്ടു പോയി. തനിക്ക് വേറൊരു പരീക്ഷണം നടത്തേണ്ട അവശ്യമില്ലായിരുന്നു എന്നും തനിക്ക് യോജിച്ച സംവിധായകന്‍ വന്നാല്‍ ഒരു സങ്കീര്‍ത്തനം പോലെ സിനിമയാക്കുമെന്നും മലയാളത്തിന്റെ പ്രിയകഥാകാരന്‍ പറയുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">