കൈനീട്ടം

രാവിനിന്റെ ബാല്യത്തിൽ നിൻ രാഗാംശഷര്‍ക്കങ്ങളെന്റെ രാപ്പാടിക്കൂട്ടത്തെ തുറന്നുവിട്ടു ശിവേലിക്കാഴ്ച്ചപോൾ ശീലങ്ങൾ വിട്ടു ഞാൻ ശീലാവതി നിന്നെ നോക്കി നിന്ന് ഞാൻ നിൻ ശിരജത്തിൽ തിരുകിയ പാരിജാതപ്പൂ, മണമെന്റെ മനതാരിൽ ചേർന്നു പരാതി നിന്നു

author-image
Prakash K Polassery
New Update
കൈനീട്ടം

രാവിനിന്റെ ബാല്യത്തിൽ നിൻ 
രാഗാംശഷര്‍ക്കങ്ങളെന്റെ
രാപ്പാടിക്കൂട്ടത്തെ തുറന്നുവിട്ടു

ശിവേലിക്കാഴ്ച്ചപോൾ 
ശീലങ്ങൾ വിട്ടു ഞാൻ 
ശീലാവതി നിന്നെ നോക്കി നിന്ന് ഞാൻ

നിൻ ശിരജത്തിൽ തിരുകിയ 
പാരിജാതപ്പൂ, മണമെന്റെ
മനതാരിൽ ചേർന്നു പരാതി നിന്നു

മീട്ടുകൊൾ നീട്ടി ഞാനെൻ 
വയലിൻ താന്ത്രികളിൽ 
രാഘവിസ്‌തരാറം നടത്തി നോക്കി

ശ്രുതിയൊന്നു ചേർത്ത് നീ 
രാഗമാലികാലാപത്തിൽ 
രസമോഡങ്ങനെ തിളങ്ങിനിന്നു

രാവിന്റെ ബാല്യമാ 
രാത്രിതൻ കാലമോ 
രാപ്പാടി നീ അറിഞ്ഞില്ലല്ലോ

കൈത്തിരി അണഞ്ഞുപോയി 
കൈത്താളം നിന്നുപോയി 
കൈത്തെറ്റെന്തെങ്കിലും വന്നുപോയോ

ഇല്ല രാഗവിസ്താരം കഴിഞ്ഞതാ 
താന്ത്രീകൾ വിട്ടുവന്നതാ 
കൈനീട്ടം തരാൻ വെമ്പിയതാ

നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ  kalakaumudi@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.... 

Prakash k polassery