കാഴ്ച്ച നഷ്ട്ടപ്പെട്ട രാത്രികൾ
നിറം പകർന്ന സ്വപ്നങ്ങളിൽ
വീണുടഞ്ഞ വിഗ്രഹങ്ങളും
വേദനിക്കുന്ന മുഖങ്ങളും.....
വിഷംതുപ്പിയ ഇന്നലെകളുടെ
മുറിപാടുകൾ തലോടി
പൊടിപിടിച്ച ഓർമ്മകളെ തട്ടിയുണർത്തി
വിട്ടുപോയ മനസിനെ തേടി
അവൻ യാത്രയായി....
അവനവനിൽ ഉറഞ്ഞുപോകുന്നു
അവനവനെ പേടിയാകുന്നു
അവനുചുറ്റും മതിലുകളാകുന്നു
ആ മതിലുകളവന്റെ കാവൽഭടന്മാരാകുന്നു
മരണം ചക്രവാളത്തിലിരുന്നുകൊണ്ടെത്തി-നോക്കുന്നു.....
പുരോഗമന ചിന്തകളിൽ ചങ്ങല മുറുകുന്നു
തീതുപ്പുന്ന വാക്കുകൾക്കും ജാതി
കോമരങ്ങൾക്കും ലോകം ഇരയാകുമ്പോൾ
വിഭാഗീയതയുടെ ചോര ആവിയാകുമ്പോൾ
അവനവന്റെ മനസ്സും ചിന്തകളും നഷ്ടമാകുന്നു..!!
അവനു കാഴ്ച്ച നഷ്ടപ്പെടുന്നു......!!
കടൽ മരുഭൂമിയാകുമ്പോൾ
ഭൂമി മരിക്കുമ്പോൾ
അവനു ദാഹിക്കുന്നു
മരണം അവനു ദാഹജലമാകുന്നു......!!
===================================