ലോകത്തിലെ ഏറ്റവും ചെറിയ റെസ്‌റ്റോറന്റ്; 'സോളോ പെര്‍ ഡ്യൂ'

. 'സോളോ പെര്‍ ഡ്യൂ' അവകാശപ്പെടുന്നത് തങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും ചെറിയ റെസ്‌റ്റോറന്റ് എന്നാണ്. ഇറ്റലിയിലെ റൈറ്റിയിലാണ് ഈ റെസ്‌റ്റോറന്റ് ഉള്ളത്.

author-image
Lekshmi
New Update
ലോകത്തിലെ ഏറ്റവും ചെറിയ റെസ്‌റ്റോറന്റ്; 'സോളോ പെര്‍ ഡ്യൂ'

നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു ചെറിയ, ശാന്തമായ റെസ്‌റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍, ഈ റെസ്‌റ്റോറന്റ് നിങ്ങള്‍ക്ക് പറ്റിയതാണ്. 'സോളോ പെര്‍ ഡ്യൂ' അവകാശപ്പെടുന്നത് തങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും ചെറിയ റെസ്‌റ്റോറന്റ് എന്നാണ്. ഇറ്റലിയിലെ റൈറ്റിയിലാണ് ഈ റെസ്‌റ്റോറന്റ് ഉള്ളത്.

അതുകൊണ്ട് മാത്രമായില്ല, ഏറ്റവും സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കും ബഹളങ്ങളില്ലാതെ തങ്ങളുടെ ഭക്ഷണം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതിലും മികച്ച ഒരിടം വേറെ കിട്ടാന്‍ സാധ്യത ഇല്ല. കാരണം, ഇവിടെ ഒരു സമയം രണ്ടുപേര്‍ക്ക് മാത്രമേ ഭക്ഷണം വിളമ്പാന്‍ സാധിക്കുകയുള്ളൂ. അതിന് കാരണം വേറൊന്നുമല്ല, അത് അത്രയും ചെറുതാണ് എന്നത് തന്നെ.

എന്നാല്‍, ഇവിടെ ഭക്ഷണം കഴിക്കണമെങ്കില്‍ കാശ് അല്‍പം ചെലവാക്കേണ്ടി വരും. ഒരു നേരം ഭക്ഷണം കഴിക്കണമെങ്കില്‍ 44000 രൂപ നല്‍കേണ്ടി വരും. രണ്ടുപേര്‍ക്ക് ഭക്ഷണത്തിന് 44000 രൂപ വാങ്ങിക്കണമെങ്കില്‍ റെസ്‌റ്റോറന്റ് ചില്ലറക്കാരനല്ല എന്ന് മനസിലായല്ലോ അല്ലേ? ക്ലാസി ലുക്കാണ് റെസ്‌റ്റോറന്റിന്. സോളോ പെര്‍ ഡ്യൂ എന്ന പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത് 'ജസ്റ്റ് ഫോര്‍ ടു' എന്നാണ്. അതായത് വെറും രണ്ട് പേര്‍ക്ക് മാത്രമുള്ള റെസ്‌റ്റോറന്റ്.

നല്ല അടിപൊളിയായി ഒരുക്കിയിരിക്കുന്ന റെസ്‌റ്റോറന്റാണ് ഇത്. അതിന്റെ ചെറിയ ഡൈനിംഗ് റൂം 500 ചതുരശ്ര അടിയില്‍ താഴെയാണ്. അത് കൂടാതെ റോമിന്റെ വടക്ക് ഭാഗത്തുള്ള വാക്കോണ്‍ വില്ലേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 20 ാം നൂറ്റാണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഒരു മാളികയുടെ ഘടനയാണ് ഈ റെസ്‌റ്റോറന്റിന്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

italy smallest restaurant