നിലമ്പൂര്‍ തേക്കു കണ്ടാലറിയാം

നിലമ്പൂര്‍ തേക്കു കണ്ടാല്‍ തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്. സ്വര്‍ണ്ണനിറത്തിലിരിക്കും നിലമ്പൂര്‍ തേക്ക്. ഇതു ഉപയോഗിച്ചു ഗള്‍ഫ് രാഷ്ട്രങ്ങള്‍ നൗക പണിയുന്നുണ്ട്.

author-image
Rajesh Kumar
New Update
 നിലമ്പൂര്‍ തേക്കു കണ്ടാലറിയാം

തേക്കിലെ രാജാവാണ് നിലമ്പൂര്‍ തേക്ക്. ലോകത്തിലെ തന്നെ നമ്പര്‍വണ്‍. ഇതു കേരളത്തിലെ നിലമ്പൂരിനു മാത്രം സ്വന്തം. എന്താണു തേക്കിലെ ഈ കേമന്റെ പ്രതേകതകള്‍? പലര്‍ക്കും ഇതേക്കുറിച്ചു അറിയുകയില്ല. ഒരു പക്ഷേ, തേക്കുതടികള്‍ക്കിടയില്‍ നിലമ്പൂര്‍ തേക്കിനെ തിരിച്ചറിയാന്‍ വിദഗ്ദ്ധര്‍ തന്നെ വരേണ്ടിവരാം. എന്നാല്‍ അറിയുക,നിലമ്പൂര്‍ തേക്കിനു കാഴ്ചയിലും പ്രയോജനത്തിലും പ്രതേകതകള്‍ ഏറെയുണ്ട്. അതു മനസിലാക്കാന്‍ ചെറിയ ചില കാരങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി.

1. നിലമ്പൂര്‍ തേക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍?
നല്ല സ്വര്‍ണ്ണത്തിന്റെ നിറമായിരിക്കും നിലമ്പൂര്‍ തേക്കിന്. മറ്റുള്ളവയെക്കാള്‍ മിനുക്കം.
രണ്ടാമതായി ഗ്രെയിന്‍സ് കൂടുതലായുണ്ടാകും. നിലമ്പൂര്‍ തേക്കിനു വേറിട്ട അഴകു പകരുന്നത് ഈ ഗ്രെയിന്‍സാണ്. ഒന്നു ശ്രദ്ധിച്ചാല്‍ ഇതു തിരിച്ചറിയാം. മൂന്നാമതായി നിലമ്പൂര്‍ തേക്കിനു തൂക്കം (വെയിറ്റ്) കൂടുതലുണ്ടാകും. തടിയുടെ പ്രതേകതകൊണ്ടാണിത്.

2. എന്തുകൊണ്ടാണ് നിലമ്പൂര്‍ തേക്കിനു മാത്രം ഈ ഗുണങ്ങള്‍?
അതു നിലമ്പൂരിലെ മണ്ണിന്റെ ഗുണമാണ്. തേക്കുതടിക്കു യോജിച്ച അലുവിയല്‍ സോയില്‍ ആണു നിലമ്പൂരിലുള്ളത്. തേക്കു നന്നായി വളരുകയും വണ്ണം വയ്ക്കുകയും ചെയ്യാന്‍ ഈ മണ്ണു സഹായിക്കുന്നു. ശാസ്ത്രീയ പഠനങ്ങളിലൂടെ ഇതു വ്്യക്തമായിുള്ളതാണ്.
നിലമ്പൂരിലെ തേക്കു പ്‌ളാന്റേഷന്‍(കനോലി പ്‌ളോട്ട്) ലോകശ്രദ്ധ തന്നെ നേടിയിുണ്ട്

3. മറ്റു തേക്കിനെക്കാള്‍ ആയുസു കൂടുതലുണ്ടോ?
തീര്‍ച്ചയായുമുണ്ട്. തടിയുടെ ഗുണം കൂടുന്നതിനനുസരിച്ചു ആയുസും വര്‍ദ്ധിക്കുമല്ലോ. ഫര്‍ണിച്ചര്‍ എത്രയോ കാലം കേടുകൂടാതെ കിടക്കും. തിളക്കവും വളരെനാള്‍ നിലനില്‍ക്കും.

4. നിലമ്പൂര്‍ തേക്കിന്റെ ഉപയോഗത്തില്‍ എടുത്തുപറയാവുന്ന ഏറ്റവും വലിയ കാര്യം?
ഫര്‍ണിച്ചര്‍ മാത്രമല്ല നിലമ്പൂര്‍ തേക്കില്‍ നിര്‍മ്മിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതും നിലമ്പൂര്‍ തേക്കു ഉപയോഗിച്ചാണു നൗക ഉണ്ടാക്കുന്നത്. നിലമ്പൂര്‍ തേക്കുവാങ്ങി ബേപ്പൂരില്‍വച്ചു നൗകയുണ്ടാക്കുകയാണു ചെയ്യുന്നത്. കടലിലെ ഉപ്പുവെള്ളത്തില്‍ എത്രവര്‍ഷം വേണമെങ്കിലും കേടുകൂടാതെ കിടക്കുമെന്നതിനു ഇതു തെളിവാണ്.

5. ഫര്‍ണിച്ചര്‍ നിര്‍മ്മിച്ചാല്‍ മെയിന്റനന്‍സ് എങ്ങനെ?
ഫര്‍ണിച്ചറുകള്‍ വളരെക്കാലം കിടന്നുകൊള്ളും. ഒരു കേടും വരികയില്ലെന്നു തന്നെയല്ല മെയിന്റനന്‍സ് തീരെ കുറവാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പോളിഷ് വേണമെങ്കില്‍ ഇടാം. അത്രതന്നെ.

6. നിലമ്പൂര്‍ തേക്കില്‍ ഫര്‍ണിച്ചര്‍ എന്തൊക്കെയാണ്?
എന്തും ചെയ്‌തെടുക്കാം. എങ്കിലും അലമാര, ഡൈനിംഗ് ടേബിള്‍, കസേര, ഈസിച്ചെയര്‍, ഗാര്‍ഡന്‍ ചെയര്‍ തുടങ്ങിയവയൊക്കെ ചെയ്യാവുന്നതേയുള്ളൂ.

7. വില കൂടുതലുണ്ടോ?
താരതമ്യേന വലിയ വില പറയാനില്ല. വലിപ്പത്തിനും മറ്റും അനുസരിച്ചാണു വില വ്്യത്യാസം വരിക. അലമാര 15000 രൂപ മുതല്‍ കിട്ടും. ഡൈനി'ംഗ് ടേബിള്‍ (4&4) 12000 രൂപ
മുതലും കസേര 3000 രൂപ മുതലും ഈസിച്ചെയറും മറ്റും 4000 രൂപ മുതലും വാങ്ങാന്‍ കിട്ടും.

കിഷോര്‍. കെ
നിലമ്പൂര്‍ വുഡ്‌സ്
ആനന്ദവല്ലീശ്വരം
കൊല്ലം

interior wood Teak Furniture