വിക്‌ടോറിയന്‍ ഇന്റീരിയര്‍

ബ്രിട്ടീഷുകാര്‍ ദീര്‍ഘകാലം ഇന്ത്യ ഭരിച്ചതിന്റെ ഹാങ്ഓവര്‍ ഓര്‍മ്മിപ്പിക്കുന്നതാണ് വീടുകളിലെ വിക്‌ടോറിയന്‍ ശൈലി. വെള്ളനിറത്തിന്റെ ചുമരുകളും പൂക്കളുള്ള ഫര്‍ണിഷിംഗും കര്‍ട്ടനും ഷാന്‍ഡലിയറുമൊക്കെ വിക്‌ടോറിയന്‍ ഇന്റീരിയര്‍ ഡിസൈന്റെ സവിശേഷതയാണ്

author-image
Simi Mary
New Update
വിക്‌ടോറിയന്‍ ഇന്റീരിയര്‍


ബ്രിട്ടീഷുകാര്‍ ദീര്‍ഘകാലം ഇന്ത്യ ഭരിച്ചതിന്റെ ഹാങ്ഓവര്‍ ഓര്‍മ്മിപ്പിക്കുന്നതാണ് വീടുകളിലെ വിക്‌ടോറിയന്‍ ശൈലി. അകത്തളങ്ങള്‍ക്കും ബെഡ്‌റൂമിനുമൊക്കെ വിക്‌ടോറിയന്‍ ശൈലിയിലുള്ള ഇന്റീരിയറുകള്‍ ട്രഡീഷണല്‍ പോലെ തന്നെ മലയാളിക്കു ഇന്നും ഇഷ്ടമാണ്. ഇംഗ്‌ളീഷ്‌വീടുകളുടെ രീതിയായതിനാലാണു ഈ ഡിസൈനു വിക്‌ടോറിയന്‍, വിന്റേജ് തുടങ്ങിയ പേരുകളുണ്ടായത്.

വെളുപ്പുനിറം പ്രധാനം
വെള്ളനിറത്തിന്റെ കവിഞ്ഞൊഴുക്കാണു വിക്‌ടോറിയന്‍ ശൈലിയുടെ മുഖമുദ്ര. ചുമരുകള്‍ക്കും ജനാലയ്ക്കും വാതിലിനുമെല്ലാം വെളുത്തനിറം നല്‍കും. ആകെയൊരു വെള്ളിവെളിച്ചത്തിന്റെ മട്ട്. വെള്ള കഴിഞ്ഞാല്‍ പിസ്തപച്ച, ഇളംപിങ്ക് തുടങ്ങിയ നിറങ്ങളും ഉപയോഗിച്ചു കാണുന്നുണ്ട്. വിക്‌ടോറിയന്‍ ശൈലിയിലുളള ഇന്റീരിയറുകളില്‍ കോര്‍ണിസ്‌വര്‍ക്കുകള്‍ക്കു പ്രാധാന്യമുണ്ട്. വിവിധതരം ഡിസൈനുകളും നല്‍കാറുണ്ട്. വിക്‌ടോറിയന്‍ ഗാംഭീര്യം ഓര്‍മ്മിപ്പിക്കാന്‍ തടികൊണ്ടുള്ള ഫ്‌ളോര്‍ വേണം. പ്രത്യേകരീതിയില്‍ പെയിന്റുചെയ്തു വിക്‌ടോറിയന്‍ ലുക്കു വരുത്തിയ പലകകള്‍ വാങ്ങാന്‍ കിട്ടും. അതു നിരത്തി തറയൊരുക്കിയാല്‍ സംഗതി ജോറായി. ഫര്‍ണിച്ചര്‍ വെളുത്തപെയിന്റടിച്ചുള്ളതാണു ഈ ശൈലിക്കു നല്ലത്. അതുപോലെ തടിയുടെ നിറത്തില്‍ ഇടയ്ക്കിടെ പെയിന്റുപോയമാതിരിയുള്ള ഡിസൈനിലെ ഫര്‍ണിച്ചര്‍ വിന്റേജ്‌ലുക്കുനല്‍കും. പഴയഗാംഭീര്യം കിട്ടാന്‍ വെള്ളി,സ്വര്‍ണ്ണം പട്ടകള്‍ കെട്ടിയ ഫര്‍ണിച്ചര്‍ ഉപയോഗിക്കാം. സിംഹം,പരുന്ത് തുടങ്ങിയവയുടെ കാലുകളുള്ള കസേരകളും മറ്റും ക്‌ളാസിക്കാഴ്ചയാണ്. ആന്റിക്‌സുകള്‍ ധാരാളമായി ഇന്റീരിയറില്‍ വരുന്നതും ഈ ശൈലിയുടെ രീതിയാണ്.

പൂക്കളുടെ ലോകം
ഫര്‍ണിഷിംഗ് ഒട്ടുമുക്കാലും ഒരു പൂക്കാലത്തിന്റെ ലക്ഷണമാണു നല്‍കുക. വലി: പൂക്കളുള്ള കര്‍ട്ടനാണു ജനലിനു ഉപയോഗിക്കുക. അതുപോലെ വാതിലുകളിലും ഫ്‌ളോറല്‍ കര്‍ട്ടനിടുന്നതു വിക്‌ടോറിയന്‍ രീതിയാണ്. സോഫ,കുഷന്‍,കിടക്കവിരി തുടങ്ങിയവയ്‌ക്കൊക്കെ പൂക്കളുടെ ധാരാളിത്തം കാണാം. പര്‍പ്പിള്‍, ഇളംപിങ്ക് തുടങ്ങിയ നിറങ്ങളിലുള്ളതാണ് ഇതിനു ചേരുക. ഡ്രായിംഗിലെ ഷാന്‍ഡ്‌ലിയര്‍ വിക്‌ടോറിയന്‍ രീതി വിളിച്ചറിയിക്കും. കോപ്പര്‍ ഫിനിഷുള്ള പ്രതിമകള്‍, ലാമ്പ്‌ഷേഡുകള്‍ തുടങ്ങിയവ ഇത്തരം ഇന്റീരിയറിനു ഒഴിച്ചുകൂടാനാവാത്തതാണ്. കോര്‍ണറുകളില്‍ സെറാമിക്‌പോട്ടുകളും മറ്റും ഒരുക്കുന്നതു ഈ ശൈലിയുടെ അഴകിനു ചേരുന്നതാണ്.

veedu house bhavanam trendy house modern house interior beautiful home contemporary Victorian style