തടിയില്‍ ധാരാളം പരീക്ഷണങ്ങള്‍ ലോകമൊട്ടാകെ നടന്നുവരികയാണ്. കണ്ണാടി പോലെ മറുവശം കാണാവുന്ന ട്രാന്‍സ്‌പേരന്റ്‌വുഡ് നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു.വെളിച്ചം കടത്തിവിടാത്ത ലിഗ്‌നിന്‍ എന്ന സ്ട്രക്ചറല്‍ പോളിമര്‍ തടിയില്‍ കണ്ടെത്തുകയും അതുനീക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷണഘട്ടത്തിലുമാണ്. ലിഗ്‌നിന്‍ വെളിച്ചം കടത്തിവിടാത്തതിനാലാണു തടി ഒപെക് ആവുന്നത്. ലിഗ്‌നിന്‍ നീക്കം ചെയ്തു വെളിച്ചം കടത്തിവിടാന്‍ കഴിയുന്ന ഒരു ഘടകവസ്തു തടിയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഏതാണ്ടു വിജയംവരിച്ചിട്ടുണ്ട്. കണ്ണാടി പോലെയുള്ള തടി നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ അതുവന്‍നേട്ടമായാണു ഗവേഷകര്‍ കരുതുന്നത്. വെളിച്ചം കടത്തിവിടുന്ന തടി (ട്രാന്‍സ്‌പേരന്റ്‌വുഡ്) യുടെ പരീക്ഷണം വിജയിച്ചാല്‍ കണ്ണാടിക്കു പകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കണ്ണാടിപോലെ പൊട്ടുമെന്നും മറ്റുമുള്ള പേടി ട്രാന്‍സ്‌പേരന്റ്‌വുഡിന്റെ കാര്യത്തില്‍ ആവശ്യമില്ലെന്നതു മറ്റൊരു മെച്ചമാണ്.
ട്രാന്‍സ്‌പേരന്റ് വുഡ് വരുന്നു
കണ്ണാടിപോലെ പൊട്ടുമെന്നും മറ്റുമുള്ള പേടി ട്രാന്‍സ്‌പേരന്റ്‌വുഡിന്റെ കാര്യത്തില്‍ ആവശ്യമില്ല
New Update