അകത്തളങ്ങളില്‍ അഴകായി അക്വേറിയം; ഒരുക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം

അക്വേറിയങ്ങള്‍ അകത്തളങ്ങളില്‍ അഴകുനിറയ്ക്കാന്‍ മികച്ചതാണ്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള അക്വേറിയങ്ങള്‍ ഇപ്പോള്‍ ലഭിക്കും. എന്നാല്‍, അക്വേറിയം ഒരുക്കുന്നതിന്റെ ആവേശമൊന്നും പിന്നീടുണ്ടാവില്ല. വീട്ടിലെ ലിവിംഗിന്റെ മൂലയില്‍ അക്വേറിയങ്ങള്‍ തള്ളപ്പെടുതയാണ് പതിവ്. അതിനു കാരണം അക്വേറിയം എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ച് കൃത്യമായി അറിവുണ്ടാകാറില്ല എന്നതാണ്.

author-image
RK
New Update

ദിവസം ഒരു മണിക്കൂര്‍ മിതമായ വെയില്‍ ലഭിക്കത്തക്കവണ്ണമുള്ള ഏതെങ്കിലും ഒരു സ്ഥലം അക്വേറിയത്തിനായി തിരഞ്ഞെടുക്കണം. മീനുകളുടെ എണ്ണത്തിനനുസരിച്ച് കൃത്യമായ അക്വേറിയം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

സ്ഥലപരിമിതിയുള്ള അക്വേറിയത്തില്‍ കൂടുതല്‍ മീനുകളെ ഇടുന്നത് നന്നല്ല. മീനുകളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യമുള്ള അക്വേറിയം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഉയരം കുറഞ്ഞവയും വീതി കൂടിയവയുമായ അക്വേറിയങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

പുതിയതായി വാങ്ങുന്ന ടാങ്കുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനി ഉപയോഗിച്ച് കഴുകുന്നത് ഗുണം ചെയ്യും. ടാങ്കിനുള്ളില്‍ മുന്‍വശത്തേക്ക് അല്പം ചരിവുള്ള രീതിയില്‍ വെള്ളമണല്‍ വിരിക്കുന്നത് അക്വേറിയത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും അഴുക്ക് നീക്കാനും സഹായിക്കും.

അക്വേറിയത്തില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. വെള്ളം ഇടയ്ക്കിടെ മാറ്റേണ്ടതില്ല. മൂന്നു മുതല്‍ ആറു ദിവസം വരെ വെള്ളം മാറ്റാതെ തന്നെ സൂക്ഷിക്കാം. ടാങ്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും. ചില്ലുകളില്‍ പോറല്‍ വരാതിരിക്കാന്‍ വൃത്തിയാക്കുമ്പോള്‍ സ്‌പോഞ്ച് ഉപയോഗിക്കാം.

മീനുകളെ കൊണ്ടുവരുന്ന പോളിത്തീന്‍ കവര്‍ അല്‍പ സമയം വെള്ളത്തില്‍ അതേപടി ഇറക്കിവച്ചതിനു ശേഷം മാത്രം മീനുകളെ വെള്ളത്തിലേക്ക് തുറന്നുവിടുക. പെട്ടെന്നുണ്ടാകുന്ന താപനിലയിലെ വ്യതിയാനത്തില്‍ അവ ചത്തു പോകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. വെള്ളത്തിനുള്ളിലേക്ക് കൈ ഇടുന്നതിനു മുന്‍പ് കൈകള്‍ കൃത്യമായി ശുചിയാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

മീനുകള്‍ക്ക് ഒരു നേരം മാത്രം ഭക്ഷണം കൊടുത്താല്‍ മതിയാവും. കൊടുക്കുന്ന തീറ്റ അമിതമായാല്‍ അത് അക്വേറിയത്തില്‍ അവശേഷിച്ച് വെള്ളം പെട്ടെന്ന് മലിനമാകുന്നതിന് കാരണമാകും.

interior tips aquarium