* ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ നിറച്ച് ഫാനിന്റെ അടിയില്‍ വയ്ക്കുക. ഐസ് ഉരുകുന്നതിന് അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്ത് ഉള്ളിലെ ചൂട് കുറയ്ക്കും.
* ടെറസില്‍ അല്‍പം മണ്ണോ പുല്ലോ നിരത്തി അതിനു മുകളില്‍ വെള്ളം ഒഴിച്ചിടുന്നതും, വീടിനു മുകളില്‍ പാഷന്‍ ഫ്രൂട്ട് പോലുള്ള വള്ളിച്ചെടികള്‍ പടര്‍ത്തുന്നതും വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
* വീട്ടിലെ ജനാലകള്‍ രാവിലെയും വൈകുന്നേരവും തുറന്നിടുന്നതും, ജനാലയില്‍ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
* പെയിന്റിങ് സമയത്ത് അകത്തളങ്ങളില്‍ ഇളം നിറങ്ങള്‍ നല്‍കുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
* എസി ഉപയോഗിക്കുമ്പോള്‍ സെന്‍ട്രലൈസ്ഡ് എസിയാണെങ്കില്‍ ജനാലകളും എയര്‍ ഹോളുകളും ഇന്‍സുലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
* പുതിയ വീട് വയ്ക്കുമ്പോള്‍ തന്നെ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും.
* വീട് ഡിസൈന്‍ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകള്‍ മാറ്റി ഓപ്പണ്‍ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കുക. ഇതിലൂടെ കൂടുതല്‍ വിശാലതയ്ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും.