വീട്ടിനുള്ളിലെ പൊടിശല്യം ഒരു വലിയ പ്രശ്‌നമാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു. തിരക്കിനിടയില്‍ വൃത്തിയാക്കല്‍ ഒരു 'പണി' തന്നെയാണ്. എ്ന്നാല്‍, ചില കുഞ്ഞുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ പൊടിശല്യം ഒരു പരിധി വരെ കുറയ്ക്കാനാവും.
വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടയ്ക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം.
ജനലുകള്‍ കഴിവതും അടച്ചിടാം. റോഡരികിലാണ് വീടെങ്കില്‍ പ്രത്യേകിച്ചും. അതിരാവിലെയും രാത്രിയിലും ജനല്‍ തുറന്നിടാം. ജനലില്‍ കര്‍ട്ടനുകള്‍ ഇടുകയും വേണം.
തടി കൊണ്ടുള്ള ഫര്‍ണിച്ചര്‍ കഴിയുന്നതും ദിവസവും നന്നായി തുടിച്ചിടണം. മറ്റു ഫര്‍ണിച്ചറും ഇടയ്ക്കിടെ തുടച്ചിടണം.
പൊടിപിടിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങളാണ് ഫാനുകള്‍. ആഴ്ച തോറും ഫാനുകള്‍ തുടച്ചുവൃത്തിയാക്കാം.
എസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍ ഉള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം.
ചെരുപ്പുകള്‍ വീടിനു പുറത്തിടണം. വീട്ടിനകത്ത് ചെരുപ്പിട്ട് കയറാനും ചെരുപ്പ് ഉപയോഗിക്കാനും പാടില്ല.
കാര്‍പ്പറ്റും വീട്ടിനുള്ളില്‍ പൊടിനിറയ്ക്കുന്നതാണ്. അതിനാല്‍, ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഉപയോഗിക്കുകയാണെങ്കില്‍ ഇവ ദിവസവും വാക്വം ക്ലീനര്‍ കൊണ്ട് നന്നായി വൃത്തിയാക്കണം.