വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുണ്ടോ ? ചില മുന്‍ കരുതലുകള്‍ എടുത്താല്‍ വീട് വൃത്തിയായി സൂക്ഷിക്കാം

രോമം കൊഴിയുന്ന തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

author-image
Lekshmi
New Update
വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുണ്ടോ ? ചില മുന്‍ കരുതലുകള്‍ എടുത്താല്‍ വീട് വൃത്തിയായി സൂക്ഷിക്കാം

വളര്‍ത്തുമൃഗങ്ങളെ നമുക്കെല്ലാം ഇഷ്ടമാണ്. അവ വീട്ടിലുണ്ടാവുക വളരെ രസകരവുമാണ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട് വൃത്തിയാക്കുന്ന കാര്യം അത്ര എളുപ്പം അല്ല. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് അവയുടെ രോമത്തെ ആണ്. പട്ടികള്‍ ആയാലും പൂച്ചകള്‍ ആയാലും രോമം കൊഴിയുക എന്നത് സ്വാഭാവികം. അതുകൊണ്ട് മൃഗങ്ങളെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. അവയുടെ രോമം മുറിക്കുന്നതും ചീകി ഒതുക്കുന്നതും അവ കൊഴിയുന്നത് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ആഴ്ചയില്‍ ഒരിക്കല്‍ കാര്‍പറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വാക്വം ക്ലീനര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അത് കൊണ്ട് കാര്‍പറ്റ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. രോമം കൊഴിയുന്ന തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. വളര്‍ത്തുമൃഗങ്ങള്‍ ഓടുകയും ചാടുകയും ചെയ്യുമ്പോള്‍ നിലത്തും സോഫയിലും ഫര്‍ണിച്ചറിലും ഉണ്ടാകുന്ന കറകളും പാടുകളും ഉടനെ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ അത് പിന്നീട് വൃത്തിയാക്കാന്‍ പ്രയാസമാകും. വളര്‍ത്തു മൃഗങ്ങളുടെ നഖവും മുടിയും വെട്ടി ഒതുക്കുന്നത് നല്ലതാണ്. വാതിലുകളിലും തറകളിലും വരകള്‍ വീഴുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും. വാതിലുകള്‍ക്ക് നാശം ഉണ്ടാവാതിരിക്കാന്‍ പ്ലെക്‌സിഗ്ലാസ് ഷീറ്റുകള്‍ ഉപയോഗിക്കാം. ഇങ്ങനെ ചില മുന്‍ കരുതലുകള്‍ എടുത്താല്‍ വീട് വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കും.

cleaning home pets