കാര്‍പ്പെറ്റിലെ കറ കളയല്‍ ഇനി എളുപ്പം

കാര്‍പ്പെറ്റിലെ കറ കളയാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? ഇനി കറ എളുപ്പത്തില്‍ കളയാം. അതിനായി ചെറിയൊരു പൊടികൈ പരീക്ഷിച്ചു നോക്കാം...

author-image
anu
New Update
കാര്‍പ്പെറ്റിലെ കറ കളയല്‍ ഇനി എളുപ്പം

 

കാര്‍പ്പെറ്റിലെ കറ കളയാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? ഇനി കറ എളുപ്പത്തില്‍ കളയാം. അതിനായി ചെറിയൊരു പൊടികൈ പരീക്ഷിച്ചു നോക്കാം...

ആദ്യം ചെറിയ ക്ലീനിങ് ബ്രഷ് കൊണ്ട് കാര്‍പ്പെറ്റ് ചെറുതായി ഉരയ്ക്കുക. പിന്നീട് വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടികളയുക.
ചെറിയ ചവിട്ടികളിലെ അഴുക്കും കറയും കളയുന്നതിന് അമോണിയ നല്ലതാണ്. ഒരു ബക്കറ്റില്‍ ഒന്നര ലിറ്റര്‍ വെള്ളമെടുത്ത്,15 മില്ലി അമോണിയ ഒഴിച്ചിളക്കുക. അതിലേക്ക് ചവിട്ടി മുക്കിവെക്കുക. കുറച്ചുകഴിഞ്ഞ് പുറത്തെടുത്ത് ക്ലീനിങ് ബ്രഷുപയോഗിച്ച് ഉരയ്ക്കണം. എന്നിട്ട് നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം.

ബേക്കിങ് സോഡയോ വിനാഗിരിയോ അല്പമെടുത്ത് ചവിട്ടിയിലും കാര്‍പ്പറ്റിലും പുരട്ടുക. ദുര്‍ഗന്ധം അകറ്റാന്‍ നല്ല മാര്‍ഗമാണിത്. അതല്ലെങ്കില്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ചിളക്കുക. ഒരു ക്ലീനിങ് ബ്രഷ് ഈ മിശ്രിതത്തില്‍ മുക്കി, അഴുക്കുള്ള ഭാഗത്ത് ചെറുതായി സ്‌ക്രബ് ചെയ്തുകൊടുക്കുക. എന്നിട്ട് ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുകയോ വെയിലത്തിട്ട് ഉണക്കുകയോ ചെയ്യാം.

കാര്‍പ്പറ്റില്‍ ദ്രാവകരൂപത്തിലുള്ള എന്ത് വീണാലും, ആദ്യം തന്നെ വൃത്തിയുള്ള വെള്ളത്തുണികൊണ്ട് നന്നായി ഒപ്പിയെടുക്കുകയാണ് വേണ്ടത്. റെഡ് വൈന്‍ കാര്‍പ്പെറ്റില്‍ വീണാല്‍, വൃത്തിയുള്ള വെള്ളത്തുണി ഉപയോഗിച്ച് പരമാവധി നനവ് ഒപ്പിയെടുക്കുക. ശേഷം ആ ഭാഗത്ത് ഉപ്പോ ബേക്കിങ് സോഡയോ തൂവുക. കുറച്ചുനേരത്തിനുശേഷം അത് തുടച്ചെടുക്കാം.

ഇനി കാര്‍പ്പെറ്റിലെ കറ ഉണങ്ങി പോയിട്ടുണ്ടെങ്കില്‍ അതു കളയാനും നല്ലൊരു വഴിയുണ്ട്. അതിനായി ഒന്നരകപ്പ് വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്ത് ഒരു സ്പ്രേ ബോട്ടിലില്‍ നിറച്ച്, കറയുള്ള ഭാഗത്ത് സ്പ്രേ ചെയ്യുക. കുറച്ചുസമയം കഴിഞ്ഞ് അതിനുമുകളില്‍ വൃത്തിയുള്ള വെള്ളത്തുണി വെക്കുക. പിന്നീട് ചൂടായ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആ ഭാഗത്ത് അമര്‍ത്തുക. വെള്ളത്തുണി ആ കറ വലിച്ചെടുക്കും.

Home Interior Latest News