ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാം കാശും ലാഭിക്കാം

ഒരു വീടിനെ ആകര്‍ഷകമാക്കുന്നതിന് ഫര്‍ണിച്ചറിനുള്ള സ്ഥാനം വലുതാണ്. ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്. തടി, ചൂരല്‍, വെനീര്‍, മള്‍ട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകള്‍കൊണ്ടു നിര്‍മിച്ച ഫര്‍ണിച്ചര്‍ വിപണിയില്‍ ലഭ്യമാണ്.

author-image
Priya
New Update
ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാം കാശും ലാഭിക്കാം

ഒരു വീടിനെ ആകര്‍ഷകമാക്കുന്നതിന് ഫര്‍ണിച്ചറിനുള്ള സ്ഥാനം വലുതാണ്. ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്. തടി, ചൂരല്‍, വെനീര്‍, മള്‍ട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകള്‍കൊണ്ടു നിര്‍മിച്ച ഫര്‍ണിച്ചര്‍ വിപണിയില്‍ ലഭ്യമാണ്.സാധാരണ വീട് കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കുന്ന മൊത്തം ചെലവിന്റെ 10 ശതമാനത്തോളമാണ് സോഫ, ഡൈനിങ് ടേബിള്‍, കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫര്‍ണിച്ചറിനായി വിനിയോഗിക്കുക.

എത്രയാണ് ബജറ്റ്, എന്തു മെറ്റീരിയലാണു വേണ്ടത്, വീടിന്റെ നിറത്തിനും ആകൃതിക്കും യോജിച്ച കസ്റ്റമൈസ്ഡ് ഫര്‍ണിച്ചര്‍ വേണോ തുടങ്ങിയെല്ലാം പരിശോധിച്ച ശേഷമാണ് ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്. വിപണിയില്‍ 4,00,000 രൂപ വില മതിക്കുന്ന സോഫാ സെറ്റുകളും ശരാശരി 15,000 രൂപയുടെ സോഫാസെറ്റുകളും ലഭ്യമാണ്. ഇപ്പോള്‍ പല ഫര്‍ണിച്ചര്‍ ഷോപ്പുകളും ഇഎംഐ സ്‌കീമുകളില്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ വാങ്ങേണ്ടത് ആവശ്യമാണോയെന്നു തീരുമാനമെടുക്കണം.

കടകളില്‍ പോയി വാങ്ങുന്ന രീതി ഇനി വേണ്ട

ആദ്യമൊക്കെ വീടിനടുത്തുള്ള കടകളില്‍ പോയി, അവിടെയുള്ള സ്റ്റോക്കുകള്‍ നോക്കി, കൂട്ടത്തില്‍ നല്ലതെന്നു തോന്നുന്ന ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ കൂടുതല്‍ കടകളില്‍ പോയി വ്യത്യസ്തമായ സ്റ്റോക്കുകള്‍ വിലയിരുത്തുകയും ഓണ്‍ലൈനില്‍ സമാനമായ ഉല്‍പന്നത്തിന്റെ വില താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെയും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നുണ്ട്.നിലവില്‍ കട്ടില്‍, വാഡ്രോബ്, കാബിനറ്റുകള്‍ പോലുള്ളവയെല്ലാം കസ്റ്റംമെയ്ഡായി നിര്‍മിച്ചെടുക്കുകയാണു ചെയ്യുന്നത്. മാത്രമല്ല, കൈവശമുള്ള പഴയ ഫര്‍ണിച്ചര്‍ റീഡിസൈന്‍ ചെയ്യുന്നവരും ഉപയോഗിച്ച ഫര്‍ണിച്ചര്‍ വില്‍ക്കുന്നിടത്തുനിന്നു വാങ്ങുന്നവരുമുണ്ട്. കസ്റ്റമൈസ് ചെയ്തെടുക്കുന്ന ഫര്‍ണിച്ചറാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരം.

 

ഫര്‍ണിച്ചറിന് തടി തന്നെ വേണോ

പണ്ട് ഫര്‍ണിച്ചര്‍ എന്നു കേട്ടാല്‍ ഈട്ടിയും തേക്കുമൊക്കെയാണ് ഒരു കാലത്ത് മനസ്സിലേക്കു വന്നിരുന്നത്.എന്നാല്‍ ഇപ്പോള്‍ തടിയുടെ നോണ്‍ നാച്ചുറല്‍ വുഡുകള്‍ കയ്യടക്കി. എംഡിഎഫ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകള്‍കൊണ്ടുള്ള അലമാരകള്‍, മേശകള്‍, കസേരകള്‍ എന്നിവ ഇന്നു സര്‍വസാധാരണമാണ്. എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈന്‍ പ്ലൈ, വെനീര്‍ തുടങ്ങിയ മെറ്റീരിയലുകള്‍ കൊണ്ട് ഇന്ന് ഒട്ടേറെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നു. കാബിനറ്റുകള്‍, വോള്‍ പാനലിങ്, വാഡ്രോബ്, ഷെല്‍ഫ്, ഫര്‍ണിച്ചര്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തിന് പ്ലൈവുഡാണ് ഇന്നു വ്യാപകമായി ഉപയോഗിക്കുന്നത്. മികച്ച രീതിയില്‍ സംരക്ഷിക്കുമെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ് ഇവ. സോഫ്റ്റ് വുഡ്, ഹാര്‍ഡ് വുഡ്, െഡക്കറേറ്റീവ്, ട്രോപ്പിക്കല്‍, മറൈന്‍ എന്നിങ്ങനെ അഞ്ചു തരം പ്ലൈവുഡുകളുണ്ട്. ബലം, ഈട്, വില എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം ഏതു പ്ലൈവുഡാണ് വേണ്ടതെന്നു തീരുമാനിക്കാന്‍.

ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈനില്‍ സോഫയോ ബെഡ്ഡോ വാങ്ങാന്‍ തീരുമാനിക്കും മുന്‍പ് അവ വയ്‌ക്കേണ്ട സ്ഥലത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയിരിക്കണം. ഫര്‍ണിച്ചറിന്റെ സൈസ് ഉറപ്പുവരുത്തണം. വീട്ടിലെത്തിക്കുന്നതിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിട്ടു വാങ്ങുന്നതാണോ ഉത്തമം എന്നു പരിശോധിക്കണം. ഓണ്‍ലൈന്‍ റീടെയ്ലറെക്കുറിച്ച് നന്നായി പഠിക്കണം. ഏതെങ്കിലും കാരണവശാല്‍ ഉല്‍പന്നം മടക്കി നല്‍കേണ്ടി വന്നാല്‍ അതു തിരിച്ചെടുക്കാന്‍ സാധ്യതയുള്ള സെല്ലറാണോ എന്നും പരിശോധിക്കണം.

Furniture