മനസിന് കുളിര്‍മ നല്‍കും പീസ് ലില്ലി

പീസ് ലില്ലി, പേരു പോലെത്തന്നെ ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ക്ക് സമാധാനാന്തരീഷം നല്‍കാന്‍ ഈ ചെടിക്കു സാധിക്കും. വീടുകളിലും ഓഫീസുകളിലുമെല്ലാം പോസിറ്റീവ് വൈബ് ലഭിക്കുന്നതിനായി പലരും ഈ ചെടികളെ വളര്‍ത്തുന്നുണ്ട്.

author-image
anu
New Update
മനസിന് കുളിര്‍മ നല്‍കും പീസ് ലില്ലി

 

പീസ് ലില്ലി, പേരു പോലെത്തന്നെ ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ക്ക് സമാധാനാന്തരീഷം നല്‍കാന്‍ ഈ ചെടിക്കു സാധിക്കും. വീടുകളിലും ഓഫീസുകളിലുമെല്ലാം പോസിറ്റീവ് വൈബ് ലഭിക്കുന്നതിനായി പലരും ഈ ചെടികളെ വളര്‍ത്തുന്നുണ്ട്. മറ്റ് ചെടികളെ പോലെ കൃത്യമായ ഒരു സംരക്ഷണ രീതിയൊന്നും ഈ ചെടിക്ക് ആവശ്യമില്ല. ഈ ചെടികള്‍ വീടുകളിലും മറ്റും വളര്‍ത്തിയെടുക്കുന്നതിനും ബുദ്ധിമുട്ടില്ല. അതേസമയം ഇവ വളര്‍ത്തുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

ഇല വെച്ചും തണ്ട് വെച്ചുമാണ് പീസ് ലില്ലി കിളിപ്പിച്ചെടുക്കേണ്ടത്. ഏറ്റവും നല്ലത് വേര് ഭാഗത്തു നിന്നു മാറ്റി വളര്‍ത്തുന്നതാണ്. ഇത് ഏത് സീസണില്‍ വേണമെങ്കിലും മാറ്റി വെക്കാം. വെള്ളത്തിലും വളര്‍ത്തിയെടുക്കാവുന്നതാണ്. പീസ് ലില്ലിയുടെ ഇലകള്‍ ആഴ്ചയിലൊരിക്കല്‍ തുടച്ചു വൃത്തിയാക്കേണ്ടതുണ്ട്. സാധാരണ ചെടികളുടെ വളം തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്. ഇന്‍ഡോര്‍ ആകുമ്പോള്‍ ഗാര്‍ഡന്‍ സോയില്‍, ചകിരിച്ചോറ് തുടങ്ങിയവ ചേര്‍ക്കാം. എല്ലാ വര്‍ഷവും വസന്തകാലം ആകുമ്പോള്‍ റീ പോട്ട് ചെയ്യണം. ഒരുപാട് സൂര്യപ്രകാശം കിട്ടുന്നിടത്തു വെക്കരുത്. ഇലകള്‍ കരിഞ്ഞു പോകും. വെള്ളം എന്നും ഒഴിക്കണമെന്നില്ല. വെള്ളം കൂടിപ്പോയാല്‍ ഇലകള്‍ക്കെല്ലാം മഞ്ഞ നിറം വന്ന് ചീഞ്ഞ് പോകാനും സാധ്യതയുണ്ട്.

Home Interior peace lilly positive energy