സംസ്ഥാനത്ത് കെട്ടിട നിര്‍മാണം തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല. സ്ഥലമുടമയുടെ സാക്ഷ്യ പത്രത്തില്‍ നിര്‍മാണം തുടങ്ങാം. ഇതിനായി നിയമഭേദഗതിക്ക് മന്ത്രിസഭാ തീരുമാനിച്ചു.
കെട്ടിട നിര്‍മാണം സ്ഥലമുടമയുടെ സ്വയം സാക്ഷ്യപത്രത്തില്‍ തുടങ്ങാം. പ്ലാന്‍ ലഭിച്ചാല്‍ അഞ്ചു ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി അനുമതി രേഖ കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. സാക്ഷ്യപത്രം തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴയും ഈടാക്കും.