ഫോള്‍സ് സീലിങ്ങില്‍ പുതിയ ട്രെന്‍ഡ്

ഫോള്‍സ് സീലിങ്ങില്‍ ഒന്നിലധികം മെറ്റീരിയലുകള്‍ കോമ്പിനേഷനായി ഉപയോഗിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ജിപ്‌സത്തിനൊപ്പം ഗ്‌ളാസ്, തടി, വെനീര്‍, മെറ്റല്‍ തുടങ്ങിയവയുടെ കോമ്പിനേഷനുകളാണ് ഉപയോഗിക്കുന്നത്

author-image
Simi Mary
New Update
ഫോള്‍സ് സീലിങ്ങില്‍  പുതിയ ട്രെന്‍ഡ്

ഫോള്‍സ് സീലിങ്ങുകള്‍ ഇന്ന് ഏതു വീട്ടിലും കാണാം. വീടിന്റെ ഇന്റീരിയറില്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിരിക്കുന്നു ഫോള്‍സ ്‌സീലിങ്ങുകള്‍. ഏതു ഫിനിഷിലും മനോഹരമായി ചെയ്െതടുക്കാം എന്നതാണ് ഇവയുടെ ഹൈലൈറ്റ്. ഡൗണ്‍ ലൈറ്റും സ്ട്രിപ്പ് ലൈറ്റും ഫോള്‍സ് സീലിങ്ങില്‍ നന്നായി ഇണങ്ങും. ഫോള്‍സ ്‌സീലിങ്ങുകളില്‍ നായകന്‍ ജിപസ്ം ബോര്‍ഡാണ.് ചിലവു കുറവാണെന്നതാണ് ഇതിന്റെ മേന്മ. നനവു തട്ടിയാല്‍ നശിക്കുമെന്നതാണ് ഇതിന്റെ പോരായ്മ. അതിനാല്‍, ഇന്ന് മറ്റു മെറ്റീരിയലുകളില്‍ ഫോള്‍സ് സീലിങ്ങ് ചെയ്യാന്‍ ആളുകള്‍ മുന്നോട്ടു വരുന്നു. അലുമിനിയം, ഫൈബര്‍, കാതസ്്യം സിലിക്കേറ്റ ്‌ബോര്‍ഡ,് ഫൈബര്‍ സിമന്റ് ബോര്‍ഡ്, വി ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ് തുടങ്ങി വിവിധ മെറ്റീരിയലുകള്‍ ഫോള്‍സ ്‌സീലിങ്ങിനായി ഉപയോഗിക്കുന്നു.

വുഡ്

നമ്മുടെ പഴയ തറവാടുകളില്‍ മച്ച് എന്ന അപരനാമത്തിലാണ് തടിയുടെ ഫോള്‍സ് സീലിങ്ങുകള്‍ വാണിരുന്നത്. മുറിയുടെ ചൂടു കുറയക്ക്ുന്നതിനാല്‍ പണ്ടേ മച്ച് ജനപ്രിയനായിരുന്നു. ഇന്നും ഇതിന് ഇടിവൊന്നും സംഭവിച്ചിട്ടില്ല. പ്രൗഢിയുടെ ലക്ഷണം കൂടിയായതിനാല്‍ തടിയുടെ ഫോള്‍സ് സീലിങ്ങിനു ആരാധകര്‍ ഏറെയാണ്. തടി മാത്രമല്ല, തടിപോലെ തോന്നിക്കുന്ന വെനീര്‍ ഷീറ്റുകൊണ്ടുള്ള ഫോള്‍സ ്‌സീലിങ്ങിനും ആവശ്യക്കാരുണ്ട്. വിലയില്‍ കൈപൊളില്ല എന്നതാണ് ഇതിന്റെ ഗുണം.

ഗ്‌ളാസ്

ലൈറ്റിങ്ങിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നവയാണ് ഗ്‌ളാസ് സീലിങ്ങുകള്‍. കൂടുതല്‍ പ്രകാശമാനമായി മുറികെള നിലനിര്‍ത്തുന്നതിന് ഇവ സഹായിക്കുന്നു. അതിനാല്‍, ന്യൂജന്‍ വീടുകളില്‍ ഗ്‌ളാസ് ഫോള്‍സ് സീലിങ്ങിന്റെ കടന്നുകയറ്റം കൂടിവരികയാണ്.

മെറ്റല്‍

മെറ്റല്‍ ഷീറ്റുപയോഗിച്ച് ഫോള്‍സ് സീലിങ്ങ് ചെയ്യുന്നവരുണ്ട്. എത്ത്‌നിക് ആന്റിക് ലുക്ക് കിട്ടുന്നതിനാല്‍ പഴമെയ ഇന്റീരിയറിലൂെട പുനര്‍സൃഷ്ടിക്കുന്നവരാണ് മെറ്റല്‍ ഫോള്‍സ് സീലിങ്ങുകളുടെ ആരാധകര്‍. ഇതിനാവശ്യമായ പ്രേത്യക ഫിനിഷിലുള്ള മെറ്റല്‍ ഷീറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഒന്നിലധികം മെറ്റീരിയലുകള്‍ കോമ്പിനേഷനായി ഉപയോഗിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ജിപ്‌സത്തിനൊപ്പം ഗ്‌ളാസ്, തടി, വെനീര്‍, മെറ്റല്‍ തുടങ്ങിയവയുടെ കോമ്പിനേഷനുകളാണ് ഉപയോഗിക്കുന്നത്. ഇന്റീരിയര്‍ തീമിനനുസരിച്ചാണ് ഇത്തരം പരീക്ഷണങ്ങള്‍. ഇവ നല്‍കുന്ന ഭംഗിയും പ്രൗഢിയും ഒന്നുവേറെതന്നെയാണ്.

veedu house interior wood false ceiling Glass metal