1000 ചതുരശ്ര മീറ്റർ വരെ നിർമ്മിക്കുന്ന കെട്ടിടത്തിന് അഗ്നിസുരക്ഷാ സേനയുടെ എതിർപ്പില്ലാ രേഖയുടെ ആവശ്യകത ഇല്ല. പുതിയ കെട്ടിട നിർമ്മാണ ചട്ടത്തിലാണ് ഈ മാറ്റം നിർദേശിച്ചിരിക്കുന്നത്.
കെട്ടിടത്തിൽ അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശ ഭരണകൂടം ഉറപ്പു വരുത്തിയാൽ മതിയാകും. കെട്ടിട നിർമ്മാണ ചട്ടത്തിൽ നിർണായകമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുടെ മുൻഭാഗത്ത് റോഡിൽ നിന്ന് മൂന്ന് മീറ്റർ ഒഴിച്ചിടണമെന്നും പുതിയ ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.
മറ്റ് ഭാഗങ്ങളിൽ മൂന്ന് മീറ്റർ വിടണമെന്നുള്ളത് രണ്ട് മീറ്ററായി കുറച്ചിട്ടുണ്ട്. ഇതിനോടൊപ്പം കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനായി ഒരിക്കൽ കിട്ടിയ പെർമിറ്റിന് അഞ്ച് വർഷത്തെ കാലാവധിയുണ്ടാകും.