അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി അമേരിക്കയില്‍
പുതിയ ലക്ഷ്വറി വീട് സ്വന്തമാക്കിയിരിക്കുകയാണ്. 10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജുകളും സ്വിമ്മിംഗ് പൂളുകളുമുണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം സാധിക്കും.
2023 ജൂലൈയിലാണ് അര്‍ജന്റീനന്‍ മെസി അമേരിക്കന്‍ സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്. 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര വീട് മെസ്സിയും ഭാര്യ അന്റൊണെല്ലയും ചേര്‍ന്നാണ് വാങ്ങിയത്. 2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്താണുള്ളത്.
മെസ്സിക്ക് വര്‍ഷം 47 മില്യണ്‍ യൂറോയാണ് ഇന്റര്‍ മയാമി നല്‍കുന്നത്. നേരത്തെ തന്നെ പുതിയ വീടിനായുള്ള തിരച്ചില്‍ മെസ്സി നടത്തിയിരുന്നു. പാരീസില്‍ നിന്നാണ് മെസ്സി യുഎസ്സിലേക്ക് താമസം മാറ്റുന്നത്. നേരത്തെയുള്ള നാല് വീടുകള്‍ക്ക് എല്ലാം കൂടി 15 മില്യണ്‍ വില വരും. ഇതിന് പുറമേയാണ് താരം പുതിയ വീട് സ്വന്തമാക്കിയത്.
1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്. വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി റിയല്‍ റീഡ് റിപ്പോര്‍ട്ട് പ്രകാരം മെസ്സിയുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന അല്‍ഫോണ്‍സോ നെബോട്ട് ആര്‍മിസണുമായി ബന്ധപ്പെട്ട സ്ഥാപനമാണ് ഇടപാടിന് പിന്നില്‍. പ്രതിവര്‍ഷം 70 ലക്ഷത്തോളം രൂപയാണ് വീടിന്റെ നികുതി.
മെസ്സിക്ക് യുഎസ്സില്‍ നാല് വീടുകള്‍ നേരത്തെയുണ്ട്. അതിന് പുറമേയാണ് പുതിയൊരു ലക്ഷ്വറി വീട് താരം സ്വന്തമാക്കിയത്. ഏറെ പ്രത്യേകതകള്‍ ഉള്ള ഈ വീട് അമ്പരപ്പിക്കുന്ന ആഡംബരങ്ങള്‍ നിറഞ്ഞതാണ്. മെസ്സിയുടെ അയല്‍ക്കാരായി വരുന്നത് വമ്പന്‍ സെലിബ്രിറ്റികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് താരം വില്‍ സ്മിത്ത്, മാര്‍ക് ആന്റണി, പോപ്പ് താരം റിക്കി മാര്‍ട്ടിന്‍, ഷക്കീറ എന്നിവരെല്ലാം ഇതിന് സമീപത്താണ് താമസിക്കുന്നത്.