കിച്ചന്‍കാബിനറ്റ്: അക്രിലിക്കോ ലാമിനേഷനോ?

മോഡുലാര്‍ കിച്ചന്‍ കാബിനറ്റിന്റെ ഫിനിഷ് വളരെ പ്രധാനമാണ്. ഹൈയെന്‍ഡ് കിച്ചനു അക്രിലിക്കാണു ചേരുക. മുകളിലത്തെ കാബിനറ്റിനു അക്രിലിക്കും താഴെയുള്ളവയ്ക്കു ലാമിനേഷനും നല്‍കുന്ന രീതിയും മികച്ചതാണ്. അടുക്കളയുടെ പ്രധാന ഘടകമായ കാബിനറ്റിന്റെ ഫിനിഷ് പ്രതേകം ശ്രദ്ധിക്കേണ്ടതാണ്. പ്രതേകിച്ചു മോഡുലാര്‍ കിച്ചനില്‍. ആലോചിച്ച് ഏറ്റവും ചേരുന്ന ഫിനിഷു തിരഞ്ഞെടുക്കാന്‍ മടിക്കരുത്.മോഡുലാര്‍ കിച്ചന്‍ ഒരുക്കുമ്പോള്‍ കാബിനറ്റുകള്‍ക്കു പലതര' ഫിനിഷ്‌നല്‍കാ'. ഏതുചേരുമെന്നതു മോഡുലാര്‍ കിച്ചന്‍ വിദഗ്ദ്ധരോട് ആലോചിച്ചു ചെയ്യുന്നതാണു ഉത്തമം.

author-image
umaiban sajif
New Update

അക്രിലിക്കും ലാമിനേഷനും പലതരം

ഫിനിഷിംഗില്‍ വളരെ പ്രചാരമുള്ളത് രണ്ടെണ്ണമാണ്്- അക്രിലിക്കും ലാമിനേറ്റും. കൂടാതെ പോളിമര്‍, ഫോയില്‍സ്, മെമ്പ്രയിന്‍ തുടങ്ങിയ ഫിനിഷുകളുമുണ്ട്.
അക്രിലികിനു ഉയര്‍ന്ന ഗ്‌ളോസി ഫിനിഷാണ്. റിഫ്‌ളക്ടീവാണെന്നും പറയാം. വളരെ മൃദുലത കാഴ്ചയില്‍ തോന്നും. നിരവധി കളറുകളില്‍ ലഭിക്കുന്ന അക്രിലിക്കിന്റെ ഫിനിഷിനു കണ്ണാടിയുടെ സുഖമുണ്ടാകും. ലാമിനേറ്റഡ് ഫിനിഷ്‌കാബിനറ്റുകള്‍ സാധാരണ കൂടുതലായി കണ്ടുവരുന്നതാണ്. നിറമുള്ളതും ഡെക്കറേറ്റീവുമായ ലാമിനേഷനുണ്ട്. ഇതും കാഴ്ചയ്ക്കു മനോഹരമാണ്.

ഹൈക്‌ളാസ് കിച്ചനാണെങ്കില്‍ അതിനു ചേരുന്നതു അക്രിലിക്കാണെന്നു പറയാം. കണ്ണാടിപോലെയുള്ള പ്രതലഭംഗി ക്ലാസ്‌ലുക്ക് നല്‍കും.
അക്രിലിക്കുപോലെ റിഫ്‌ളക്ടീവല്ലെങ്കിലും ലാമിനേറ്റഡും ഗ്‌ളോസി ഫിനിഷില്‍ ലഭിക്കും. ഇവ രണ്ടും കണക്കാക്കുമ്പോള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതും ഹൈക്‌ളാസ്‌കിച്ചനു കൂടുതല്‍ ചേരുന്നതും അക്രിലിക്കാണ്. ഊര്‍ജസ്വലത പകരുന്ന നിരവധി കളറുകളില്‍ ലഭിക്കുന്ന അക്രിലിക് വര്‍ഷങ്ങളോളം മങ്ങാതെ കിടക്കും.

അക്രിലിക്കിനെക്കാള്‍ കൂടുതല്‍ കളറുകളില്‍ ലാമിനേഷനുകളുണ്ട്. മാറ്റ്, ഗ്‌ളോസി, അള്‍ട്രാഹൈഗ്‌ളാസ് തുടങ്ങിയ ഫിനിഷുകള്‍ ലഭ്യമാണ്. നിരവധി ടെക്‌സ്ചറുകളിലും ലാമിനേഷന്‍ ഫിനിഷുണ്ട്. വുഡ്‌ടെക്‌സ്ചര്‍ ഇതിനു ഉദാഹരണമാണ്. പാടുകള്‍ വീഴാത്ത (സ്‌ക്രാച്ച് റസിസ്റ്റന്റ്) അക്രിലിക് ഫിനിഷ് വളരെ നാള്‍ മിനുങ്ങിതന്നെ ഇരിക്കും. ഒരു പ്രശ്‌നമുള്ളത് ഇതില്‍ പറ്റിപിടിക്കുന്ന അഴുക്കാണ്. വിരല്‍പ്പാടുകളും പതിയും. അതിനാല്‍ ഇടയ്ക്കിടെ ക്‌ളീന്‍ ചെയ്യണം. ഈര്‍പ്പവും ചൂടും അധികമായി ബാധിക്കാത്തതാണ് ലാമിനേഷന്‍ ഫിനിഷ്. ബാക്ടീരിയകളെ ചെറുക്കുന്ന ഗുണത്തിലും ഇതു ഒരുക്കിയെടുക്കാം.

ഏതായാലും കാബിനറ്റുകള്‍ അടുക്കളയുടെ പ്രൗഢി വിളിച്ചോതുമെന്നതിനാല്‍ ഫിനിഷ് നിസാരമായി കരുതാനാവില്ല. അക്രിലിക്കിലും ലാമിനേഷനിലും കാബിനറ്റുകള്‍ ഫിനിഷ്‌ചെയ്തു ഒരു കോമ്പിനേഷന്‍ കിച്ചനില്‍ കൊണ്ടുവരുന്നവരും ഇന്നുണ്ട്. അതെന്തായാലും ഒരു ബ്യൂട്ടി കണ്‍സപ്റ്റ് കാബിനറ്റ് ഫിനിഷിനുണ്ടാകണമെന്നതു മിക്കവരും സമ്മതിക്കുന്നതാണ്.
കിച്ചനിലെ ലൈറ്റിംഗ് രീതിയനുസരിച്ചു മുകളിലത്തെ കാബിനറ്റുകളാണു കൂടുതല്‍ ഹൈലെറ്റ് ചെയ്യപ്പെടുക. അതിനാല്‍ മുകളിലത്തെ കാബിനറ്റിനു അക്രിലിക്ക്ഫിനിഷു നല്‍കാം. താഴത്തുള്ളവയ്ക്കു ലാമിനേഷനുമാകാം. കളറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പരസ്പരം ചേരുന്ന കോമ്പിനേഷനില്‍ ശ്രദ്ധിക്കുക. ടെക്‌സ്ചറിന്റെ കാര്യവും ഇതുപോലെ തന്നെ.
അവസാനമായി ചിന്തിക്കുമ്പോള്‍ കിച്ചന്റെ ഉപയോഗം, ബഡ്ജറ്റ്, നിറങ്ങളോടുള്ള താല്‍പ്പര്യം തുടങ്ങിയവ കണക്കിലെടുത്തുവേണം മോഡുലാര്‍ കിച്ചന്‍ കാബിനറ്റിന്റെ
ഫിനിഷ് നിശ്ചയിക്കാന്‍.

interior kitchen Home materials