കിച്ചനില്‍ വേണം മൂന്നുതരം ലൈറ്റിംഗ്

പാചകമൊരു കലയാണെങ്കില്‍ അതിനൊരു മൂഡുണ്ടാക്കുന്നതാകണം കിച്ചനിലെ ലൈറ്റിംഗ്. ആധുനിക കിച്ചനില്‍ ആംബിയന്റ്, ടാസ്‌ക്, ഡെക്കറേറ്റീവ് എന്നിങ്ങനെ മൂന്നുതരം ലൈറ്റിംഗ് ആവശ്യം. തൂക്കിയിടുന്ന (പെന്‍ഡന്റ്) ലൈറ്റുകള്‍ കിച്ചനെ ലുക്കു മാറ്റിമറിക്കും.

author-image
Rajesh Kumar
New Update
കിച്ചനില്‍ വേണം മൂന്നുതരം ലൈറ്റിംഗ്

 പാചകമൊരു കലയാണെങ്കില്‍ അതിനൊരു മൂഡുണ്ടാക്കുന്നതാകണം കിച്ചനിലെ ലൈറ്റിംഗ്. ആധുനിക കിച്ചനില്‍ ആംബിയന്റ്, ടാസ്‌ക്, ഡെക്കറേറ്റീവ് എന്നിങ്ങനെ മൂന്നുതരം ലൈറ്റിംഗ് ആവശ്യം. തൂക്കിയിടുന്ന (പെന്‍ഡന്റ്) ലൈറ്റുകള്‍ കിച്ചനെ ലുക്കു മാറ്റിമറിക്കും.

പാചകത്തിനു മാത്രമല്ല, സ്ത്രീകള്‍ വെറുതെ സൊറ പറഞ്ഞിരിക്കുന്ന ഇടം കൂടിയായി മാറിയ അടുക്കളയിലെ ലൈറ്റിംഗ് രീതികളും മാറിയിരിക്കുന്നു. സുഖകരമായ അന്തരീക്ഷവും മൂഡും നല്‍കുന്ന ലൈറ്റിംഗ് എന്നതാണു കിച്ചനു ആവശ്യം.

സാധാരണ സൂര്യനുദിക്കും മുമ്പു തന്നെ മിക്ക വീടുകളിലെയും അടുക്കള സജീവമാകും. അതുപോലെ വൈകിട്ട് സൂര്യാസ്തമയത്തിനു ശേഷവും അടുക്കളയില്‍ തകൃതിയായ ജോലികളുണ്ടാകും. വെളിച്ചക്കുറവുള്ള അതിരാവിലെയും സന്ധ്യകഴിഞ്ഞും പാചകജോലികള്‍ ഏറെ നടത്തേണ്ട അടുക്കളയില്‍ ലൈറ്റിംഗ് ശ്രദ്ധിച്ചുതന്നെ ചെയ്യണം.

ജനറല്‍ ആന്റ് ടാസ്‌ക് ലൈറ്റിംഗ് അടുക്കള മുഴുവനായി വെളിച്ചത്തിലാക്കുന്ന ജനറല്‍ ലൈറ്റിംഗ് അത്യാവശ്യമാണ്. ഇങ്ങനെ ജനറല്‍ ലൈറ്റിംഗ് നടത്തുമ്പോള്‍ അടുക്കളയാകെ ഒരേ രീതിയില്‍ വെളിച്ചം വീഴുന്ന രീതിയില്‍ വേണം മേലാപ്പില്‍ അഥവാ ചുമരില്‍ ലൈറ്റ് ഉറപ്പിക്കാന്‍. കിച്ചന്‍ ഡിസൈന്‍ കണക്കിലെടുത്ത് ജനറല്‍ ലൈറ്റിംഗിന്റെ സ്ഥാനം ഇന്റീരിയര്‍ ഡിസൈനര്‍ക്കു തീരുമാനിക്കാന്‍ കഴിയും. കഴിയുന്നത്ര നിഴല്‍വീഴാതിരിക്കുന്ന മട്ടിലാവണം ലൈറ്റ് ഉറപ്പിക്കേണ്ടത്. അടുക്കളയോടു ചേര്‍ന്നു പാന്‍ട്രിയുണ്ടെങ്കില്‍ പ്രത്യേകിച്ചും നല്ല ജനറല്‍ ലൈറ്റിംഗ് ഉണ്ടാകണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന പാന്‍ട്രിക്ക് മുകളിലായി തൂക്കുവിളക്കുകളാകാം. നല്ലൊരു മൂഡുണ്ടാക്കാന്‍ ഈ ലൈറ്റിംഗിനു കഴിയും.

ടാസ്‌ക് ലൈറ്റിംഗാണ് രണ്ടാമതു വേണ്ടത്. കിച്ചന്‍ ഡിസൈന് അനുസരിച്ച് ടാസ്‌ക് ലൈറ്റിംഗ് ഇടങ്ങള്‍ നിശ്ചയിക്കാവുന്നതേയുള്ളൂ. പൊതുവായി പറഞ്ഞാല്‍ സിങ്കിനും സ്‌റ്റോവിനും വലിയ കാബിനറ്റുകള്‍ക്കുമൊക്കെ ടാസ്‌ക്‌ലൈറ്റ് അത്യാവശ്യമാണ്. സിങ്കിലും സ്‌റ്റോവിലും ടാസ്‌ക് ലൈറ്റിംഗിലെ റിസസ്ഡ് ലൈറ്റിംഗിനാണ് പ്രാമുഖ്യം. വെളിച്ചം പാളിവീഴുന്ന രീതിയിലുള്ളതാണ് ഈ ലൈറ്റിംഗ് ഡിസൈന്‍. സ്‌റ്റോവിനും ഹോബിനും തൊടുത്തു വരുന്ന ടാസ്‌ക് ലൈറ്റുകള്‍ക്കു ഒരു ഗ്‌ളാസ്ഫിറ്റിങ് നല്ലതാണ്.

അപ്പര്‍ കാബിനറ്റുകളില്‍ ടാസ്‌ക് ലൈറ്റ്

പാദുകത്തിനു മുകളില്‍ പാചകവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്ന പ്രത്യേകയിടത്തിലേക്ക് വെളിച്ചം നല്‍കാന്‍ അപ്പര്‍ കാബിനറ്റില്‍ ടാസ്‌ക് ലൈറ്റുകള്‍ നല്‍കാം. വെളിച്ചം നേരെ പാദുകത്തില്‍ കിട്ടുന്നതിനാല്‍ സൂഷ്മതയോടെ പച്ചക്കറികള്‍ അരിയുകയോ ചൂടായ വെള്ളം വാര്‍ക്കുകയോ ഒക്കെ ചെയ്യാം. നിങ്ങളുടെ നിഴല്‍ ഇടയ്ക്കു കയറി മറയുണ്ടാക്കുകയുമില്ല. സ്‌പെഷല്‍ ലൈറ്റിംഗെന്നും ഇതിനൊരു പേരുണ്ട്. അതെന്തായാലും ജനറല്‍ ലൈറ്റിംഗിനും സ്‌പെഷ്യല്‍ ലൈറ്റിംഗിനും ഒരേ നിറത്തിലുളള ബള്‍ബുകള്‍ ഉപയോഗിക്കണം. എങ്കിലേ കാബിനറ്റ്, കൗണ്ടര്‍, ഫ്‌ളോര്‍ തുടങ്ങിയവയ്ക്ക് ഒരേ ടോണ്‍ കിട്ടുകയുള്ളൂ. കിച്ചന്റെ മൊത്തത്തിലുള്ള ഭംഗിക്ക് മാറ്റുകൂടുക അപ്പോഴാണ്. നല്ല തൂവെള്ള വെളിച്ചമാണ് കിച്ചനു ചേരുക. ഇതു പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍ക്കേണ്ടത് ഓവര്‍ ലൈറ്റിംഗാണ്. അമിതമായ വെളിച്ചം കിച്ചന്റെ മൂഡ് ഇല്ലാതാക്കുകയും ചെയ്യും.

പാദുകത്തിനു മുകളിലെ കാബിനറ്റുകള്‍ക്കടിയില്‍ നിരനിരയായി ഒളിപ്പിച്ച ചെറിയ ലാമ്പുകള്‍ ചൊരിയുന്ന പ്രഭ കിച്ചന്റെ കാഴ്ചഭംഗി കൂട്ടം.കിച്ചനിലെ വലിയ സ്‌റ്റോര്‍ കാബിനറ്റുകള്‍ക്കുള്ളില്‍ ലൈറ്റ് അത്യാവശ്യമാണ്. ഓവര്‍ഹെഡ് കാബിനറ്റുകള്‍ വലിപ്പമുള്ളതാണെങ്കില്‍ ഇക്കാര്യം മറക്കരുത്. രാത്രിയിലും മറ്റും കാബിനറ്റില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനും മറ്റും ഇത് ഉപകരിക്കും.

എല്‍.ഇ.ഡി ലൈറ്റ് ഉപയോഗിക്കാം

അടുക്കളയ്ക്ക് ചേരുന്നത് എല്‍.ഇ.ഡി ലൈറ്റുകളാണ്. കൂടുതല്‍ കാലം നില്‍ക്കുമെന്നതു മാത്രമല്ല ഇതിന്റെ പ്രയോജനം. വളരെ കുറഞ്ഞ ചൂടുമാത്രമേ പുറത്തുവിടുകയുള്ളൂവെന്നതിനാല്‍ അടുക്കളയില്‍ ലൈറ്റിന്റെ ചൂടു കുറവായിരിക്കും. ചൂടുകാലത്താണ് ഇത് കൂടുതല്‍ തിരിച്ചറിയുക. കംപാക്ട് ഫ്‌ളൂറസന്റ് ലാമ്പുകള്‍ മറ്റു ലാമ്പുകളെക്കാള്‍ പലതരത്തിലും രണ്ടിരട്ടി മെച്ചമുള്ളവയാണ്.

ഹാലോജന്‍ ലൈറ്റുകള്‍ വില കൂടിയവയാണ്. തൂവെള്ള വെളിച്ചം കിട്ടുമെന്ന ഗുണമുള്ള ഹാലോജന്‍ ട്യൂബായും ബള്‍ബായും വാങ്ങാന്‍ കിട്ടും. എണ്ണയും മറ്റും പുരണ്ട കയ്യാല്‍ ഈ ലാമ്പുകള്‍ കൈകാര്യം ചെയ്യുന്നത് ബള്‍ബിന്റെ ആയുസ് കുറയ്ക്കാം. സിനോന്‍ ഗാസ് നിറച്ച സിനോന്‍ ലൈറ്റുകളുണ്ട്. കാബിനറ്റുകള്‍ക്ക് ചേരുന്നതാണിത്.

ഐലന്‍ഡ് കിച്ചന് തൂക്കുവിളക്ക്

ഐലന്‍ഡ് കിച്ചനുകള്‍ക്കു മുകളില്‍ തൂക്കുവിളക്ക് നല്‍കുന്നത് കാഴ്ചയ്ക്കും ഉപയോഗത്തിനും നല്ലതാണ്. പുതിയ ട്രെന്‍ഡിലും ഇതുവരും.

പെന്‍ഡന്റ് ലാമ്പ് എന്നറിയപ്പെടുന്ന വിളക്കുകള്‍ പല വലിപ്പത്തിലും ആകൃതിയിലും ലഭിക്കും. നിങ്ങളുടെ കിച്ചന്റെ ഡിസൈനും വലിപ്പത്തിനും ചേരുന്നവ നോക്കിയെടുക്കാം.
ഐലന്‍ഡില്‍ നിന്നുള്ള വിളക്കിന്റെ ഉയരവും ശരിയായ രീതിയിലായിരിക്കണം. ഒരുപാട് ഉയരത്തിലോ വളരെ താഴ്‌ന്നോ വിളക്ക് തൂക്കിയിടരുത്.

വലിയ ഐലന്‍ഡിന് ഒന്നില്‍ കൂടുതല്‍ വിളക്കുകളാകാം. ഐലന്‍ഡിനു അടിയില്‍ വിളക്കുകൊടുത്തു ഒരു ഫ്‌ളോിംഗ് തോന്നലുണ്ടാക്കുന്ന സ്‌റ്റൈല്‍ ഇപ്പോഴത്തെ ട്രെന്‍ഡാണ്.

മൂഡുണ്ടാക്കാന്‍ മൂന്നുതരം ലൈറ്റിംഗ്

നല്ല മൂഡുണ്ടാക്കാന്‍ കിച്ചനില്‍ കുറഞ്ഞത് മൂന്നുതരം ലൈറ്റിംഗ് വേണം.
ജനറല്‍ (ആംബിയന്റ്) ലൈറ്റിങാണ് ഇതിലൊന്ന്. ഇതു സീലിങിലോ ചുമരിലോ ആകാം. ലൈറ്റിന്റെ മോഡലും ഫിറ്റിങും കിച്ചന്റെ ഡിസൈനു ചേരണം. ഇതിനായി ഇന്റീരിയര്‍ ഡിസൈനറുടെ സഹായം തേടാം.
രണ്ടാമതായി ടാസ്‌ക് ലൈറ്റിങ്. കിച്ചനിലെ ജോലികള്‍ ആസ്വദിച്ചുചെയ്യാന്‍ സഹായിക്കുന്നതാണിത്. അപ്പര്‍ കാബിനറ്റുകളുടെ അടിയിലാണിതു കൂടുതല്‍ വരിക. ചുമരിലുമാകാം. വേണമെങ്കില്‍ തൂക്കുവിളക്കും ആകാം.
ഇനി ഡെക്കറേറ്റീവായിട്ടുള്ള ആക്‌സന്റ് ലൈറ്റിങാണ്. ഡിഷ്, പെയിന്റിംഗ്, കഴിക്കുന്നയിടം തുടങ്ങിയവ മാത്രമായി എടുത്തുകാണിക്കുന്ന ലൈറ്റിങ്. കണ്ണാടി കാബിനറ്റുകളുടെ ഉള്‍വശം കാണത്തക്കവണ്ണം ലൈറ്റുകള്‍ നല്‍കുകയും ചെയ്യാം. പക്ഷേ, അപ്പോള്‍ ഉള്ളില്‍ ഉള്ള സാധനങ്ങള്‍ ഷോപീസുപോലെയാകുന്നതിനാല്‍ വൃത്തിയായി സൂക്ഷിക്കണം.
പ്രകാശം കുറഞ്ഞ ലൈറ്റുകള്‍ ഇന്നു മാര്‍ക്കറ്റില്‍ കിട്ടും. അതും മൂഡുണ്ടാക്കാനായി ഉപയോഗിക്കാം.

കിച്ചന്‍ ഏരിയ ചെറുതെങ്കില്‍

കിച്ചന്‍ ഏരിയ ചെറുതാണെങ്കില്‍ സ്‌പേസ് കൂടുതല്‍ തോന്നിക്കാന്‍ ലൈറ്റിങില്‍ ഇത്തിരി ശ്രദ്ധ കൊടുക്കണം.
ചുമരിലേക്കും കപ്‌ബോര്‍ഡിലേക്കും വെളിച്ചം വീഴുന്ന രീതിയിലുള്ള ആംഗിളില്‍ ലൈറ്റുകള്‍ ക്രമീകരിക്കണം. വെളിച്ചം ഇങ്ങനെ പ്രതിഫലിച്ചു കിച്ചനെ പ്രഭാമയമാക്കിയാല്‍ നേരിട്ട് ഫ്‌ളോറിലേക്ക് പ്രകാശം കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്‌പേസ് തോന്നിപ്പിക്കാം.

എട്ടോ പത്തോ വോട്ടിന്റെ എല്‍. ഇ. ഡി ലൈറ്റുകള്‍ അപ്പര്‍ കപ്‌ബോര്‍ഡിന്റെ അടിയില്‍ നിരയായി നല്‍കാം. ഇത് ഉള്ളിലേക്കു കയറ്റിവച്ച രീതിയാലാവണം. എത്രയെണ്ണമെന്നത് പാദുകത്തിന്റെ വലിപ്പമനുസരിച്ചും കിച്ചന്റെ ഏരിയയനുസരിച്ചും തീരുമാനിക്കണം. എത്ര നേരം കത്തിച്ചാലും ചെറിയ വോട്ടിന്റെ ഈ ബള്‍ബുകള്‍ വളരെ കുറച്ചു വൈദുതിയെ ഉപയോഗിക്കുകയുള്ളൂ.

interior kitchen lighting