വേനല്‍ കടുക്കുന്നു. എസിയും ഫാനും ഇല്ലാതെ വീട്ടിനുള്ളില്‍ ഇരിക്കാനാവില്ല. അതിനൊപ്പം കറന്റ് ബില്ലും കൂടും. കറന്റ് ബില്‍ ഷോക്കാവാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
എ.സിയുടെ വൈദ്യുതി ചാര്‍ജ് കുറക്കാന്‍ ചില മാര്‍ഗങ്ങള്‍
*മുകള്‍നിലയിലെ കിടപ്പുമുറി അടുക്കളക്കു മുകളിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
*കാര്യക്ഷമതയുടെ തോതായ സ്റ്റാര്‍ ലേബലുകള്‍ എ.സി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഏറ്റവും നല്ലത് 5 സ്റ്റാര്‍.
*ചിട്ടയായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഫില്‍ട്ടറും വിന്‍ഡോയും ഇടക്കിടെ വൃത്തിയാക്കുകയും ചെയ്യുക.
*എ.സി പ്രവര്‍ത്തിപ്പിക്കുന്ന മുറി അടച്ചിടുക. കൂടാതെ ആ മുറിയില്‍ ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
സീറോ ബള്‍ബുകള്‍ വേണ്ട
15 മുതല്‍ 28 വരെ വാട്ടിന്റെ കളര്‍ ബള്‍ബുകളാണ് സീറോ ബള്‍ബ്. പ്രകാശം കുറഞ്ഞതിനാല്‍ ഒട്ടും വൈദ്യുതി ചെലവില്ല എന്ന മിഥ്യാധാരണയാണ് ഈ ബള്‍ബിനെക്കുറിച്ച്. പല നിറത്തില്‍ ചായം കൊടുക്കുക വഴി പ്രകാശത്തെ തടഞ്ഞുനിര്‍ത്തുന്ന ഇത്തരം ബള്‍ബുകള്‍ രണ്ടു മാസത്തേക്ക് 21.6 യൂനിറ്റില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നു. ഇതിന്റെ സ്ഥാനത്ത് ഒരു വാട്ടിന്റെ എല്‍ഇഡി ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം വെറും 1.5 യൂനിറ്റായി ചുരുക്കാം.
സി.എഫ്.എല്‍ തിരഞ്ഞെടുക്കാം
* ട്യൂബ് ലൈറ്റുകളും കോംപാക്ട് ഫ്‌ളൂറസന്റ് ലാമ്പും (സി.എഫ്.എല്‍) മാത്രം ഉപയോഗിക്കുക. സാധാരണ ബള്‍ബുകള്‍ (ഇന്‍കാന്‍ഡെസന്റ്) വൈദ്യുതിയുടെ 10 ശതമാനം മാത്രമാണ് വെളിച്ചമാക്കുന്നത്. ബാക്കി ചൂട് രൂപത്തില്‍ നഷ്ടപ്പെടുകയാണ്.
*ട്യൂബുകള്‍ക്ക് നിലവാരമുള്ള ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.
* ആവശ്യമായ സ്ഥലത്തേക്കു മാത്രം പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്‌ളക്ടര്‍ സി.എഫ്.എല്‍ ഉപയോഗിക്കുക. പഠനമുറിയിലും അടുക്കളയിലും ഈ രീതി പരീക്ഷിക്കാം.
ശ്രദ്ധിക്കേണ്ടവ
* പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തക്കവിധം ജനാലകള്‍ തുറന്നിടുക. ഇളം നിറത്തിലുള്ള പെയിന്റ് വീടിന്റെ് ഉള്‍വശത്ത് ഉപയോഗിക്കുക.
* കര്‍ട്ടനുകള്‍ നീക്കിയിടാവുന്നവ മാത്രം ഉപയോഗിക്കുക. ലൈറ്റുകളും ഫാനുകളും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
* വീടിനു പുറത്തെ ലൈറ്റുകളില്‍ ഒന്നു മാത്രം ഉപയോഗിക്കുക. കോമ്പൗണ്ട് വാളിലെ ലൈറ്റുകളില്‍ കുറച്ചുമാത്രം പ്രകാശിപ്പിക്കുക.
*ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യുക. റിമോട്ട് വഴി ഓഫ് ചെയ്താല്‍ വൈദ്യുതി (5ണ) നഷ്ടമായിക്കൊണ്ടിരിക്കും.
* ഊര്‍ജ കാര്യക്ഷമത കൂടിയ ബി.ഇ.ഇ സ്റ്റാര്‍ ലേബലുകള്‍ (4, 5 സ്റ്റാര്‍) ഉള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക.
* റഫ്രിജറേറ്റര്‍ ആവശ്യത്തിനു മാത്രം വലുപ്പമുള്ള ബിഇഉ 5 സ്റ്റാര്‍ ലേബലുള്ളത് ഉപയോഗിക്കുക.
* റഫ്രിജറേറ്ററിന്റെ വാതില്‍ ഭദ്രമായി അടയ്ക്കുക.
* റഫ്രിജറേറ്ററിനുള്ളിലെ തെര്‍മോസ്റ്റാറ്റ് (റെഗുലേറ്റര്‍) ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുക.
* റഫ്രിജറേറ്ററിനകത്ത് ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഇടക്കിടെ റഫ്രിജറേറ്റര്‍ തുറക്കാതിരിക്കുക.
* ഫ്രീസര്‍ ഇടക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.
* ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ കുത്തിനിറക്കാതിരിക്കുക, കൂടാതെ വൈകുന്നേരം 6 മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്തുവെക്കുക.
* ഇസ്തിരിപ്പെട്ടി ഓട്ടോമാറ്റിക് ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക. ഇസ്തിരി ഇടുമ്പോള്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക.
ഇവയെല്ലാം വില്ലന്മാര്‍
* വീട്ടുപകരണങ്ങളില്‍ കറന്റ് തീനികളാണ് ഇസ്തിരിപ്പെട്ടി, എ.സി, ഹീറ്റര്‍, മോട്ടോര്‍ തുടങ്ങിയവ. അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുതി ചാര്‍ജ് ഗണ്യമായി കുറക്കാം.
* സാധാരണ ട്യൂബ് ലൈറ്റ് 60 വാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വണ്ണം കുറഞ്ഞ ട്യൂബ് വെറും 28 വാട്ടില്‍ പ്രകാശം നല്‍കും. ചാര്‍ജ് ലാഭം 50 ശതമാനത്തിന് മുകളില്‍.
* 160-120 വാട്ടാണ് സാധാരണ ഫാനിന്റെ പ്രവര്‍ത്തനശേഷി. എന്നാല്‍, 5 സ്റ്റാര്‍ മുദ്രയുള്ളവ ഉപയോഗിച്ചാല്‍ കറന്റ് പകുതിയിലേറെ കുറയ്ക്കാം.
* ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേറ്ററിന് രണ്ട് യൂനിറ്റ് വൈദ്യുതി വേണം. എന്നാല്‍, വൈകിട്ട് ആറു മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്യാം. സാധനങ്ങള്‍ കേടുവരില്ല. അതോടൊപ്പം ഇടയ്ക്കിടെ തുറക്കുന്നതും ഒഴിവാക്കുകയും ചെയ്താല്‍ വൈദ്യുതി ഉപയോഗം 30 ശതമാനത്തോളം ലാഭിക്കാം.