വീടുവയ്ക്കുമ്പോൾ അടുക്കളയിൽ വ്യത്യസ്തത വരുത്താൻ ശ്രമിക്കുന്നവരാണ് ഏറെയും. വീട്ടില്‍ ഏറ്റവും ശ്രദ്ധയും അഴകുമുള്ള ഇടമായി മാറിയിരിക്കുകയാണ് ന്യൂജെന്‍ അടുക്കളകള്‍. ഇന്നത്തെ അടുക്കളകള്‍ മോഡേണായി മാറി.
* അടുക്കളയിലും മോടിയുള്ള നിറം നല്‍കാം. സാധാരണയായി വൃത്തിയുള്ള ലുക്കിനായി വെള്ള, ക്രീം, മഞ്ഞ, ബേബി പിങ്ക്,ലാവന്ഡർ നിറങ്ങളാണ് ആളുകൾ തെരഞ്ഞെടുക്കാറുള്ളത്.
ഓറഞ്ച്, ചുവപ്പ് മിശ്രിതങ്ങൾ അടുക്കളയ്ക്ക് സ്‌റ്റൈലുള്ള അന്തരീക്ഷമുണ്ടാക്കും. മുഴുവനായും കടുംനിറങ്ങള്‍ നല്‍കുന്നതിന് പകരം ഒരുവശത്തെ ചുവരിന് മാത്രമായോ, ക്യാബിനറ്റുകളിലോ ഡ്രോയറുകളിലോ ഓറഞ്ച്, പച്ച, ചുവപ്പ്, നീല തുടങ്ങിയ കടുംനിറങ്ങള്‍ നല്‍കാം.
* തറ വൃത്തിയോടെ ഇരിക്കാനും മേക്ക് ഓവര്‍ നല്‍കാനും വര്‍ണാഭമായി പാറ്റേണ്‍ ചെയ്ത ടൈലുകള്‍ ഉപയോഗിക്കാം. ഭംഗിയുള്ള പാറ്റേണ്‍ ടൈലുകള്‍ ചുവരിന് നല്‍കുന്നതും അടുക്കളയുടെ അഴക് കൂട്ടും. തറയിലോ ചുവരുകളിലോ പാറ്റേണ്‍ ടൈലുകള്‍ നല്‍കാം.
* നിങ്ങളുടെ അടുക്കളക്കൊരു മേക്ക് ഓവര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വിന്റേജ് ഘടകങ്ങള്‍ പരീക്ഷിക്കാം. അടുക്കളയിലെ മോഡേണ്‍ ഉപകരണങ്ങളുമായി ഇഴുകിചേരുന്ന തരത്തിലുള്ള വിേന്റജ് പാറ്റേണ്‍ തെരഞ്ഞെടുക്കാം. അലങ്കാരങ്ങള്‍ക്ക് ആന്റ്റീക് കശകൗശല വസ്തുക്കളും പാത്രങ്ങളുമെല്ലാം ഉപയോഗിക്കാം.
* അടുക്കളക്ക് സൗന്ദര്യാത്മക ആകര്‍ഷണത്തിനായി മനോഹരമായ പെന്‍ഡന്റ് ലൈറ്റുകളോ ഷാന്‍ഡിലിയറുകളോ നല്‍കാം.
* അടുക്കളയിലെ സീലിങ് കാബിനു താഴെയായി ചെറിയ എല്‍.ഇ.ഡി ലൈറ്റുകൾ നല്കാവുന്നതാണ്. എല്.ഇ.ഡി ലൈറ്റുകളുടെ വെളിച്ചം കൗണ്ടർ ടോപ്പിന് പ്രതിഫലിക്കുന്നതിലൂടെ ആകർഷകമാകും.