തറയൊരുക്കുമ്പോള്‍

തറ തയ്യാറാക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയല്‍ എന്തുതന്നെയായിക്കോട്ടെ, അവയുടെ പുതുമയും തിളക്കവും നിലനില്‍ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

author-image
umaiban sajif
New Update
തറയൊരുക്കുമ്പോള്‍

തറ തയ്യാറാക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയല്‍ എന്തുതന്നെയായിക്കോട്ടെ, അവയുടെ പുതുമയും തിളക്കവും നിലനില്‍ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

തറയൊരുക്കുന്നതും മെറ്റീരിയല്‍ ലേ ചെയ്യുന്നതും ഫിനിഷിംഗുമൊക്കെ ശ്രദ്ധയോടെ തന്നെ ചെയ്യണം.

1. തറയൊരുക്കാന്‍ മണ്ണിട്ട് നല്ലപോലെ ഉറപ്പിക്കാനാണു ആദ്യംശ്രദ്ധിക്കേണ്ടത്. മണ്ണിനുള്ളില്‍ കല്‍ക്കഷണങ്ങളും മറ്റുപൊടികളുമുണ്ടാകും. ഇതെടുത്തു വൃത്തിയാക്കണം. ഇതിനായി വെള്ളംനനയ്ക്കുകയും കല്ലുംകട്ടയുമൊക്കെ എടുത്തുകളയുകയും ചെയ്യണം.

2. മണ്ണുനിറച്ചു ഉറപ്പിക്കുമ്പോള്‍ ശരിയായ ഉറപ്പായിയെന്നു തീര്‍ച്ചപ്പെടുത്തണം. ഇതിനു മണ്ണ് പല ലെവലില്‍ ഉറപ്പിച്ചുവരികയാണു നല്ലത്. മണ്ണു നല്ലപോലെ ഉറയ്ക്കാതിരുന്നാല്‍ കുഴികളും മറ്റുമുണ്ടായി തറയ്ക്കു പൊട്ടല്‍ വീഴും.

3. ഫ്‌ളോറിംഗിനുള്ള കോണ്‍ക്രീറ്റിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.വീടിന്റെ വാര്‍ക്കപ്പണികളും ഭിത്തിയുടെ പണിയും തീര്‍ന്നുവെന്നുറപ്പാക്കിയിട്ടേ തറയ്ക്കു കോണ്‍ക്രീറ്റിടാവൂ. ഇല്ലെങ്കില്‍ വാര്‍ക്കപ്പണിയുടെയോ ഭിത്തിയുടെയോ അവശിഷ്ടങ്ങള്‍ വീണു കോണ്‍ക്രീറ്റിടല്‍ ശരിയാവാതെ വരും.

4. സിമന്റിട്ടശേഷം ഫ്‌ളോറിംഗ് മെറ്റീരിയല്‍ കരുതലോടെ ഇടുക. ഗ്രാനൈറ്റോ മറ്റുള്ളവയോ സിമന്റിനുമുകളില്‍ പാകാന്‍ വിദഗ്ദ്ധരുടെ സഹായം തേടാം. ടൈലുകള്‍ വിരിച്ചാല്‍ ഒരുകാര്യംകൂടി ശ്രദ്ധിക്കണം. ലെവല്‍ വ്യത്യാസം. വിദഗ്ദ്ധരായവര്‍ ഇതൊക്കെ നോക്കി ലെവല്‍ നേരെയാക്കും. ടൈലുകള്‍ ഒരേ വലിപ്പത്തിലും കട്ടിയിലും ഒരേ ഗുണത്തിലുമുള്ളതാണെങ്കില്‍ പാകാന്‍ എളുപ്പമാണ്.

5.ടൈലുകള്‍ തറയിലിടുമ്പോള്‍ കൂടുതല്‍ വേസ്റ്റുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തറയുടെ വലിപ്പവും ടൈലുകളുടെ സൈസും കണക്കാക്കി വേണ്ടത്ര ടൈലുകള്‍ മാത്രം വാങ്ങുക.

6. ടൈലുകള്‍ വാതിലിനടുത്തുനിന്നു ഇട്ടുതുടങ്ങാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താല്‍ ആകൃതിയില്‍ വ്യത്യാസംവരുത്തി തറമുഴുവനാക്കാനായി ഉപയോഗിക്കുന്ന ടൈലുകള്‍ അകലെ കോര്‍ണറിലാക്കി മാറ്റാം.

7.പൊട്ടിയ ടൈലുകള്‍ കളയണമെന്നില്ല. അതുപയോഗിച്ചു ചില ഡിസൈനുണ്ടാക്കി തറയുടെ ഭാഗങ്ങളില്‍ പാകാം.

8. ടൈലിടുമ്പോള്‍ പോയിന്റിംഗും ഫില്ലിംഗും പ്രധാനമാണ്. ചേര്‍പ്പുകള്‍ കാണാതിരിക്കാന്‍ മാച്ചിംഗ്കളറിലുള്ളവ ഉപയോഗിക്കണം.

9. ടൈല്‍ ഗാപുകള്‍ക്കു പിവിസി ടൈല്‍ സ്‌പേസേഴ്‌സ് ഉപയോഗിച്ചാല്‍ നന്നായിരിക്കും.

10. സ്‌ക്വയറായ ടൈലുകളാണു റൗണ്ടായ ടൈലുകളെക്കാള്‍ നല്ലത്. സ്‌ക്വയര്‍ ടൈലുകള്‍ക്കു തകരാറുകള്‍ വളരെ കുറവായിരിക്കും.

11 ഫ്‌ളോറിംംഗ്കഴിഞ്ഞാല്‍ 24 മണിക്കൂര്‍ അതിലൂടെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ടൈല്‍ ഫ്‌ളോറുകളില്‍ ഏഴുദിവസത്തോളം ഈര്‍പ്പം നിലനിറുത്തുന്നതു നല്ലതാണ്.

house interior floor tile