പൊതുവെ വീട്ടിലൊരു കുഞ്ഞു പൂന്തോട്ടം ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. ഒരേസമയം കണ്ണിനും മനസ്സിനും ശാരീരത്തിനും അത് വലിയ ഉന്മേഷം നല്‍കും എന്നതാണ് സത്യം.നമ്മളൊന്നു മനസ്സുവെച്ചാല്‍ വീട്ടില്‍ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാൻ സാധിക്കും. അതിനായി ചില നുരുങ്ങുവിദ്യകള്‍ മാത്രം അറിഞ്ഞിരുന്നാൽ മതി.
പൂന്തോട്ടം ഒരുക്കുന്നതിനുള്ള ആദ്യഘട്ടം സ്ഥലം തിരഞ്ഞെടുപ്പാണ്. വീട്ടില്‍ അതിനാവശ്യമായ ഇടം ഇല്ലാത്തവര്‍ നിങ്ങള്‍ക്ക് എവിടെയാകും പൂന്തോട്ടം ഒരുക്കാന്‍ അനുയോജ്യമായ ഇടം എന്ന് നോക്കുക. ഇനിയിപ്പോൾ സ്ഥലവും പണവും ലാഭിക്കാൻ റീ സൈക്ലിംഗ് മികച്ച മാർഗമാണ്. ചെറിയ പൂന്തോട്ട നിർമ്മാണത്തിന് ഇത് മികച്ചതാണ്.
അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാകും. ആദ്യം നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കണ്ടെയിനറുകൾ തെരഞ്ഞെടുക്കുക.അതിനു ശേഷം പ്രത്യേക ദിശയിൽ ചെടികൾ നിറച്ചു തൂക്കുക. ഇതാണ് ആ വിദ്യ.
അതുപോലെ തന്നെ സ്ഥലപരിമിതി ഉള്ളവര്‍ക്ക് പറ്റിയതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. ഒരു ഷൂ ഓർഗനൈസർ മതിയാകും ചെറിയൊരു പൂന്തോട്ടം നിർമ്മിക്കാൻ. ഇത് സ്ഥലം ലാഭിക്കാനും മികച്ച പൂന്തോട്ടം ലഭിക്കാനും നിങ്ങളെ സഹായിക്കും. ഷൂ സ്പെയ്സ് കമ്പോസ്റ്റോ മണ്ണോ കൊണ്ട് നിറച്ചു നിങ്ങൾക്ക് പ്രീയപ്പെട്ട ചെടികൾ നടുക.ചെടികൾക്ക് മികച്ച സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെന്ന് കൂടി ഉറപ്പ് വരുത്തുക.
പഴയ ക്യാൻ ഉണ്ടെങ്കിൽ അതിനെ കളയാതെ സൂക്ഷിച്ചു വച്ചാൽ മനോഹരമായ ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കാം.ദിവസവും കുറച്ചു മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
വീടുപണിയുമ്പോൾ അധികം വരുന്ന കമ്പികൾകൊണ്ട് ചെറിയ കുടകൾ ഉണ്ടാക്കിയാൽ പടരുന്ന ചെടികൾ, എവർഗ്രീൻ, ബ്രയ്ഡൽ ബൊക്കെ ഇവയൊക്കെ കയറ്റിവിടാം. ഈ ചെടികൾക്ക് പൂക്കുവാൻ നല്ല വെയിൽ ആവശ്യമാണ്. അതിനായി കുടകൾ ഏറ്റവും അധികം വെയിൽകിട്ടുന്നിടത്ത് സിമെന്റുവെച്ച് ഉറപ്പിക്കണം. കനംകുറഞ്ഞ കമ്പികൾ ഹൂക്കുകളുടെ രൂപത്തിൽ വളപ്പിച്ചുവെച്ചാൽ പൂക്കുടകൾ ആവശ്യാനുസരണം കൂടയിലോ മറ്റു സ്ഥലങ്ങളിലോ തൂക്കിയിടാം.
ചെറിയ പൂന്തോട്ടങ്ങൾക്ക് കണ്ടയിനർ ആണ് നല്ലത്.അവ നമുക്ക് കൊണ്ട് നടക്കാവുന്നതുമാണ്.നമുക്ക് മറ്റു പ്രശനങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാനും സാധിക്കും.വീട്ടിൽ ഉപയോഗിക്കാതിരുന്ന ബെഞ്ച് ഉണ്ടെങ്കിൽ നമുക്ക് അതിനെ മനോഹരമായ പൂന്തോട്ടമാക്കാം.നിങളുടെ തോട്ടത്തിന്റെ വലിപ്പത്തിന് അനുസരിച്ചു ബെഞ്ചുകൾ ഇട്ട് അതിൽ പൂക്കളും പച്ചക്കറി ചെടികളും വയ്ക്കാവുന്നതാണ്.